ഡല്‍ഹി: അഗ്നിപഥ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നടത്തുന്ന സത്യാഗ്രഹത്തില്‍ പങ്കെടുത്ത് രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും. എ ഐ സി സി ആസ്ഥാനത്ത് സംഘടിപ്പിച്ചരിക്കുന്ന സമ്മേളനത്തില്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രിമാര്‍ പ്രധാനപ്പെട്ട നേതാക്കളെല്ലാവരും പങ്കെടുക്കുന്നുണ്ട്. പദ്ധതി നടപ്പാകുന്നതിന് മുന്‍പ് വിശദമായ ചര്‍ച്ച വേണമെന്നാണ് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത്. ഇന്ത്യന്‍ സൈന്യത്തില്‍ നിന്നും വിരമിച്ച മുന്‍ ഉദ്യോഗസ്ഥരുമായി പദ്ധതി ചര്‍ച്ച ചെയ്യണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.
സൈന്യത്തിലേക്ക് ഹൃസ്വകാല നിയമനം നടത്തുന്നതിനെതിരെ യുവാക്കള്‍ നടത്തുന്ന പ്രതിഷേധത്തിന് പിന്തുണയുമായി കോണ്‍ഗ്രസ് നേതൃത്വം നേരത്തെ രംഗത്തെത്തിയിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് ജനങ്ങള്‍ക്കൊപ്പമാണെന്നും എന്നാല്‍ സമാധാനപരമായി പ്രതിഷേധം നടത്തണമെന്നുമാണ് സോണിയ ഗാന്ധി ആവശ്യപ്പെട്ടത്. കേന്ദ്രസര്‍ക്കാര്‍ പദ്ധതി പിന്‍വലിക്കാന്‍ തയ്യാറാകണമെന്നും യുവാക്കളുടെ ആശങ്കകള്‍ പരിഗണിക്കണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം, അഗ്നിപഥ് പദ്ധതി പിൻവലിക്കാനാവശ്യപ്പെട്ടുള്ള പ്രമേയം രാജസ്ഥാൻ സർക്കാർ ഏകകണ്ഠമായി പാസാക്കിയിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
പതിനേഴര വയസ് പ്രായമായ കുട്ടികളെ നാലുവര്‍ഷക്കാലത്തേക്ക് ഇന്ത്യന്‍ സൈന്യത്തിന്റെ ഭാഗമാക്കുന്നതാണ് പദ്ധതി. ഇങ്ങനെ തെരഞ്ഞെടുക്കപ്പെടുന്നവര്‍ 'അഗ്നിവീരന്മാര്‍' എന്ന് അറിയപ്പെടും. ഈ വര്‍ഷം ആരംഭിക്കുന്ന പദ്ധതിയില്‍ 46000 പേരെ തുടക്കത്തില്‍ റിക്രൂട്ട് ചെയ്യാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം. അഗ്നിവീരന്മാരായി തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം മുപ്പതിനായിരം രൂപയാണ് ശമ്പളം. നാലുവര്‍ഷം കഴിഞ്ഞ് പിരിയുമ്പോള്‍ 11.71 ലക്ഷം രൂപ ലഭിക്കും. നിയമനം ലഭിച്ചവരില്‍ മികച്ച പ്രകടനം കാഴ്ച്ചവയ്ക്കുന്ന 25 ശതമാനം ആളുകളെ മാത്രമേ സൈന്യത്തില്‍ സ്ഥിരപ്പെടുത്തുകയുള്ളൂ.