LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കെജ്റിവാളിന്‍റെ ഡെപ്യൂട്ടി സെക്രട്ടറിയെയും രണ്ട് സബ് ഡിവിഷണൽ മജിസ്ട്രേറ്റുമാരെയും സസ്പെന്‍ഡ് ചെയ്തു

ഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്റിവാളിന്‍റെ ഓഫീസിലെ ഡെപ്യൂട്ടി സെക്രട്ടറിയെയും രണ്ട് സബ് ഡിവിഷണൽ മജിസ്ട്രേറ്റുമാരെയും സസ്പെന്‍ഡ് ചെയ്തു. അഴിമതി ആരോപണത്തെ തുടര്‍ന്ന് ഡൽഹി ലെഫ്റ്റനന്റ് ഗവർണർ വിനയ് കുമാർ സക്സേന സസ്പെന്‍ഡ് ചെയ്തത് . ഇവര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്നും ഉത്തരവില്‍ പറയുന്നു. പകരം കെജ്റിവാളിന്‍റെ സെക്രട്ടറിയായി പ്രകാശ് ചന്ദ്ര ഠാക്കൂറിനെയാണ് നിയമിച്ചിരിക്കുന്നത്. കൽക്കാജി എക്‌സ്‌റ്റൻഷനിലെ ഇഡബ്ല്യുഎസ് ഫ്‌ളാറ്റുകളുടെ നിർമാണത്തിൽ അപാകത കണ്ടെത്തിയതിനെ തുടർന്നാണ് വസന്ത് വിഹാർ, ഹർഷിത് ജെയിൻ, വിവേക് വിഹാർ, ദേവേന്ദർ ശർമ്മ എന്നിവര്‍ക്കെതിരെ നടപടി സ്വീകരിച്ചത്. അതേസമയം, തിങ്കളാഴ്ച ഡൽഹി ഡെവലപ്‌മെന്റ് അതോറിറ്റിയിലെ രണ്ട് അസിസ്റ്റന്റ് എഞ്ചിനീയർമാരെയും സസ്‌പെൻഡ് ചെയ്തിരുന്നു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കഴിഞ്ഞയാഴ്ച തലസ്ഥാനത്തെ ക്രമസമാധാന നില അവലോകനം ചെയ്യാൻ വിനയ് കുമാർ സക്സേനയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന് ശേഷമാണ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്. യോഗത്തിൽ, നിലവിലെ ക്രമസമാധാന സാഹചര്യം, ക്രൈം ഡാറ്റ വിശകലനം, പ്രതിരോധ നടപടികൾ, പ്രധാന വെല്ലുവിളികൾ, പരിഷ്കാരങ്ങൾ എന്നിവയെക്കുറിച്ചെല്ലാം ചര്‍ച്ച ചെയ്തിരുന്നു. ശാസ്ത്രീയ തെളിവുകളുടെ ശേഖരണത്തിൽ പ്രത്യേക ശ്രദ്ധയൂന്നിക്കൊണ്ട് കേസുകള്‍ സമയോചിതമായി പൂര്‍ത്തിയാക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശം നല്‍കി. പൊതുജനങ്ങളുടെ പരാതികൾ പരിഹരിക്കുന്നതിന് പ്രാദേശികതലങ്ങളിൽ പൊതു ഹിയറിംഗ്  ആരംഭിക്കണമെന്നും ഗവര്‍ണര്‍ പറഞ്ഞു. 

Contact the author

National Desk

Recent Posts

National Desk 11 months ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 11 months ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 11 months ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 11 months ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More