ദുബായിൽ വീടുകളിൽ മദ്യം എത്തിക്കാൻ പദ്ധതി. ബാറുകള്‍ അടച്ചുപൂട്ടിയതോടെ, വരുമാന നഷ്ടം നികത്താന്‍ ഓണ്‍ലൈന്‍ സേവനവുമായി പ്രമുഖ മദ്യവിതരണ കമ്പനികള്‍ രംഗത്ത് എത്തിയത്. ബിയര്‍, വൈന്‍ അടക്കം മദ്യ ഉല്‍പ്പനങ്ങളാണ് വീടുകളില്‍ എത്തിക്കുക. മദ്യവിതരണ കമ്പനിയായ മാരിടൈം ആന്റ് മെര്‍ക്കന്റൈയില്‍ ഇന്റര്‍നാഷണല്‍ ആഫ്രിക്കന്‍ ആന്റ് ഈസ്റ്റേണുമായി സഹകരിച്ചാണ് മദ്യം ഓൺലൈനിൽ ലഭ്യമാക്കുക.
സര്‍ക്കാരിന്റെ കീഴിലുളള സ്ഥാപനമാണ് മാരിടൈം ആന്റ് മെര്‍ക്കന്റൈയില്‍ ഇന്റര്‍നാഷണല്‍. എല്ലാ പ്രമുഖ ബ്രാന്റുകളും ഓൺലൈനിൽ ലഭ്യമാക്കുമെന്ന് മെർക്കന്റൈൽ ഇന്റർനാഷ്ണൽ അധികൃതർ അറിയിച്ചു. കൂടാതെ ഇന്ത്യന്‍ മിശ്രിത വിസ്കി, ബിയര്‍, വൈന്‍ തുടങ്ങി നിരവധി ഉത്പനങ്ങളും ഹോം ഡെലിവറിയായി വീടുകളില്‍ എത്തിക്കും. കൊവിഡിന്റെ പശ്ചാത്തലത്തിൽ സാമൂഹ്യ അകലം പാലിക്കുന്നതിന്റെ ഭാഗമായാണ് ബാറുകള്‍ അടച്ചുപൂട്ടാൻ ദുബായ് സർക്കാർ തീരുമാനിച്ചത്. ഇതോടെ വലിയ തോതിലുളള വരുമാനം നഷ്ടം കണക്കുകൂട്ടിയാണ് പ്രമുഖ മദ്യ കമ്പനികള്‍ മറ്റ് വഴികൾ തേടിയത്.