LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

മഹാരാഷ്ട്രയിലെ പ്രതിസന്ധി രാഷ്ട്രപതി തെരഞ്ഞെടുപ്പ് മുന്നില്‍കണ്ടുളള ബിജെപിയുടെ തന്ത്രം- മല്ലികാര്‍ജുന്‍ ഖാര്‍ഗെ

ഡല്‍ഹി: മഹാരാഷ്ട്രയിലെ പ്രതിസന്ധി രാഷ്ട്രപതി തെരഞ്ഞെടുപ്പ് മുന്നില്‍കണ്ടുളള ബിജെപിയുടെ തന്ത്രമാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ. മഹാരാഷ്ട്രയിലെ സര്‍ക്കാരിനെ താഴെയിറക്കി ഭരണം പിടിക്കാനും രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ അക്കം തികയ്ക്കാനുമാണ് ബിജെപി ശ്രമിക്കുന്നതെന്നും മഹാ വികാസ് അഘാഡിക്കൊപ്പമാണ് കോണ്‍ഗ്രസെന്നും മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. ഉദ്ദവ് താക്കറെ പക്ഷത്തിന് പിന്തുണ പ്രഖ്യാപിച്ച് എന്‍ സി പിയും രംഗത്തെത്തിയിട്ടുണ്ട്. ഉദ്ദവ് താക്കറെയെ തങ്ങള്‍ പൂര്‍ണമായും പിന്തുണയ്ക്കുന്നുണ്ടെന്നും സര്‍ക്കാരിനെ രക്ഷിക്കാനായി കഴിയുന്നതെല്ലാം ചെയ്യുമെന്നും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എന്‍സിപി നേതാവുമായ അജിത് പവാര്‍ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ബിജെപിയെയും വിമത എംഎല്‍എമാരെയും പരിഹസിച്ച് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും രംഗത്തെത്തി. അസം സര്‍ക്കാര്‍ വെളളപ്പൊക്കത്തെ അഭിമുഖീകരിക്കുമ്പോള്‍ അവരെ എന്തിനാണ് ബുദ്ധിമുട്ടിക്കുന്നത്, വിമത എംഎല്‍എമാരെ ബംഗാളിലേക്ക് അയക്കൂ. അവര്‍ക്ക് ഇവിടെ നല്ല സ്വീകരണം നല്‍കാം എന്നായിരുന്നു മമതയുടെ പരിഹാസം. രാഷ്ട്രപതി തെരഞ്ഞെടുപ്പ് അടുത്ത പശ്ചാത്തലത്തില്‍ മഹാരാഷ്ട്ര സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കാന്‍ ബിജെപി മനപ്പൂര്‍വ്വം ശ്രമിക്കുകയാണെന്നും മഹാ വികാസ് അഘാഡി സര്‍ക്കാരിനെ താഴെയിറക്കാനുളള ബിജെപിയുടെ ശ്രമം അധാര്‍മ്മികവും ഭരണഘടനാ വിരുദ്ധവുമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Contact the author

National Desk

Recent Posts

National Desk 1 year ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 1 year ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 1 year ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 1 year ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 3 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 3 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More