കോഴിക്കോട്: മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥികളുടെ പി ജി പരീക്ഷ മൂലം മണിക്കൂറുകളോളം വിദ്യാര്‍ത്ഥികളെ വരാന്തയില്‍ കിടത്തിയതായി പരാതി. പത്താം വാര്‍ഡിലെ ഇരുപത്തിയഞ്ചോളം രോഗികളെ ഒരു മുന്നറിയിപ്പുമില്ലാതെയാണ് ആശുപത്രി അധികൃതര്‍ വരാന്തയില്‍ കിടത്തിയത്. ഇവരില്‍ ശസ്ത്രക്രിയ കഴിഞ്ഞവരും കിടപ്പുരോഗികളുമുണ്ടെന്നാണ് വിവരം. ഇന്നലെ (വ്യാഴാഴ്ച്ച) രാവിലെയായിരുന്നു സംഭവം.
'ഓരോ രോഗികള്‍ക്കുമൊപ്പം ഒരു കൂട്ടിരിപ്പുകാരന് മാത്രമാണുണ്ടായിരുന്നത്. ചില രോഗികളെ കട്ടില് സഹിതമാണ് എടുത്ത് പുറത്തേക്ക് കൊണ്ടുപോയത്. ആശുപത്രി ജീവനക്കാരുടെ സഹായം ലഭിച്ചില്ല. രാവിലെ എട്ടുമണിക്കുമുന്‍പ് രോഗികളെ പുറത്തേക്ക് മാറ്റണമെന്ന് വാര്‍ഡിലെ നഴ്സ് വന്ന് പറയുകയായിരുന്നു. ഫാന്‍ പോലുമില്ലാത്തതിനാല്‍ രോഗികള്‍ ഒരുപാട് ബുദ്ധിമുട്ടി'- കൂട്ടിരിപ്പുകാര്‍ പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
വിദ്യാര്‍ത്ഥികളുടെ പരീക്ഷ വൈകുന്നേരം അഞ്ചുമണിയോടെ കഴിഞ്ഞു. തുടര്‍ന്ന് രോഗികളെ വാര്‍ഡിലേക്ക് തിരികെ കയറ്റി. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഒരു പരീക്ഷാ ഹാള്‍ മാത്രമേയുണ്ടായിരുന്നുളളു. പി ജി വിദ്യാര്‍ത്ഥികളുടെ രണ്ട് പരീക്ഷകള്‍ ഒരേസമയം വന്നതിനാലാണ് വാര്‍ഡിലുണ്ടായിരുന്ന രോഗികളെ മാറ്റേണ്ടിവന്നത് എന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.