LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഇന്നോവ ക്രിസ്റ്റയല്ല, ഇനി കിയ കാര്‍ണിവല്‍; മുഖ്യമന്ത്രിക്ക് പുതിയ കാര്‍ വാങ്ങാന്‍ ഉത്തരവിറക്കി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനവ്യൂഹത്തിലേക്ക് പുതിയ വാഹനങ്ങള്‍ വാങ്ങുന്നു. കൊറിയന്‍ വാഹനനിര്‍മ്മാതാക്കളായ കിയയുടെ കാര്‍ണിവല്‍ സീരീസിലെ ലിമോസിന്‍ കാറാണ് മുഖ്യമന്ത്രിക്കായി വാങ്ങുന്നത്. മുഖ്യമന്ത്രിയുടെ എസ്‌കോര്‍ട്ടിനായി മൂന്ന് കറുത്ത നിറമുളള ടൊയോട്ട ഇന്നോവ ക്രിസ്റ്റയും വാങ്ങുന്നുണ്ട്. ആഭ്യന്തരവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ടി കെ ജോസാണ് ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത്. കിയ കാര്‍ണിവലിന് 33,31,000 രൂപ വിലവരും. കറുത്ത നിറമുളള കിയ കാര്‍ണിവല്‍ 8എടി ലിമോസില്‍ പ്ലസ് 7 സീറ്റര്‍ ആണ്. നേരത്തെ മുഖ്യമന്ത്രിക്കായി വാങ്ങാനുദ്ദേശിച്ചിരുന്നത് ടാറ്റാ ഹാരിയറായിരുന്നു. എന്നാല്‍ കൂടുതല്‍ സുരക്ഷാ സംവിധാനങ്ങളുളള കിയ കാര്‍ണിവല്‍ വാങ്ങുന്നതാണ് അഭിമാക്യമെന്ന് സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്ത് ശുപാര്‍ശ ചെയ്യുകയായിരുന്നു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

2022 ജനുവരിയില്‍ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലേക്ക് മൂന്ന് ഇന്നോവ ക്രിസ്റ്റ കാറുകളും ഒരു ടാറ്റാ ഹാരിയറും വാങ്ങാന്‍ ഉത്തരവിറക്കിയിരുന്നു. ഈ ഉത്തരവ് പുതുക്കിയാണ് കിയ ലിമോസിന്‍ വാങ്ങുന്നത്. നേരത്തെ ഇന്നോവ ക്രിസ്റ്റ കാറുകള്‍ക്കും ഹാരിയറിനുംവേണ്ടി 62.46 ലക്ഷം രൂപയായിരുന്നു അനുവദിച്ചിരുന്നത്. നിലവില്‍ മുഖ്യമന്ത്രിയുടെ സുരക്ഷക്കായി ഉപയോഗിക്കുന്ന ഇന്നോവ ക്രിസ്റ്റ വാഹനങ്ങള്‍ ആഭ്യന്തരവകുപ്പിന്റെ ആവശ്യങ്ങള്‍ക്ക് വിനിയോഗിക്കാനായിരുന്നു നേരത്തെയുളള ഉത്തരവ്. എന്നാല്‍ മുഖ്യമന്ത്രിയുടെ സുരക്ഷാ ഡ്യൂട്ടിയുടെ പ്രാധാന്യം കണക്കിലെടുത്ത് ഈ വാഹനങ്ങള്‍ പൈലറ്റ്, എസ്‌കോര്‍ട്ട് ഡ്യൂട്ടിയില്‍തന്നെ നിലനിര്‍ത്താന്‍ തീരുമാനിച്ചു.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More