LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

സിനിമകളിലും പരസ്യങ്ങളിലും നവജാത ശിശുക്കള്‍ വേണ്ട; ദേശീയ ബാലാവകാശ കമ്മീഷന്‍

ഡല്‍ഹി: നവജാത ശിശുക്കളെ സിനിമകള്‍ക്കും സീരിയലുകള്‍ക്കും ഒടിടി വീഡിയോകള്‍ക്കുമുള്‍പ്പെടെ ഉപയോഗിക്കുന്നതിന് വിലക്ക് വരുന്നു. ഇനിമുതല്‍ മൂന്നുമാസത്തില്‍ താഴെ പ്രായമുളള കുട്ടികള്‍ ഉള്‍പ്പെട്ട പരിപാടികള്‍ ചിത്രീകരിക്കുന്നതിനുമുന്‍പ് കളക്ടറുടെ അനുമതി വാങ്ങണം. ദേശീയ ബാലാവകാശ കമ്മീഷന്‍ ഇതുസംബന്ധിച്ച് മാര്‍ഗരേഖ പുറത്തിറക്കിയിട്ടുണ്ട്. സിനിമ, ടി വി സീരിയല്‍, റിയാലിറ്റി ഷോകള്‍, ന്യൂസ്, സമൂഹമാധ്യമങ്ങള്‍, പരസ്യം തുടങ്ങിയ പരിപാടികളില്‍  നവജാത ശിശുക്കളെ ഉപയോഗിക്കുന്നതിന് നിയന്ത്രണങ്ങള്‍ ബാധകമാവും.

പ്രതിരോധ കുത്തിവയ്പ്പും മുലയൂട്ടലുമുള്‍പ്പെടെയുളള വിഷയങ്ങളുടെ ബോധവല്‍ക്കരണത്തിനായുളള ചിത്രീകരണങ്ങള്‍ക്ക് നിയന്ത്രണമില്ല. നിയമം ലംഘിക്കുന്നവര്‍ക്ക് മൂന്നുവര്‍ഷംവരെ തടവ് ശിക്ഷ നല്‍കണമെന്നാണ് ദേശീയ ബാലാവകാശ കമ്മീഷന്റെ നിര്‍ദേശം.നവജാത ശിശുക്കളെ ഉപയോഗിച്ചുളള ചിത്രീകരണത്തിനായി കളക്ടര്‍ നല്‍കുന്ന സമ്മതപത്രത്തിന് ആറുമാസമാണ് കാലാവധി. ഇതിനിടയില്‍ ചിത്രീകരണസ്ഥലത്ത് പരിശോധന നടത്താന്‍ കളക്ടര്‍ക്ക് അനുമതിയുണ്ട്. ഷൂട്ടിംഗിനായി കുഞ്ഞിനെ ദിവസത്തില്‍ ഒരു മണിക്കൂറിലേറേ ഉപയോഗിക്കുന്നുണ്ടെങ്കില്‍ മാതാപിതാക്കള്‍ക്കൊപ്പം ഒരു നഴ്‌സിനെയും നിര്‍ത്തണം. മുതിര്‍ന്ന കുട്ടികളെ ചിത്രീകരണത്തിന് ഉപയോഗിക്കുന്നതിനും മാര്‍ഗനിര്‍ദേശങ്ങളുണ്ട്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

പരമാവധി 27 ദിവസങ്ങള്‍ക്കുളളില്‍ ഷൂട്ടിംഗ് പൂര്‍ത്തിയാക്കണം. ദിവസം ആറുമണിക്കൂറില്‍ കൂടുതല്‍ ഷൂട്ടിംഗ് പാടില്ല. രാത്രി വൈകിയുളള ഷൂട്ട്, മദ്യം, പുകവലി, ശരീര പ്രദര്‍ശനം തുടങ്ങിയ സീനുകളില്‍ കുട്ടികളെ ഉള്‍പ്പെടുത്തരുത്. കുട്ടികള്‍ക്ക് പ്രത്യേകം വിശ്രമമുറികളും ഡ്രസിംഗ് റൂമുകളും നല്‍കണം. പാഠ്യഭാഗങ്ങള്‍ നഷ്ടമാവാതിരിക്കാന്‍ സെറ്റുകളില്‍ ട്യൂഷന്‍ സംവിധാനം ഏര്‍പ്പെടുത്തണം, ചിത്രീകരണത്തില്‍നിന്ന് ലഭിക്കുന്ന വരുമാനത്തിന്റെ 20 ശതമാനം കുട്ടികളുടെ ബാങ്ക് അക്കൗണ്ടില്‍ സ്ഥിര നിക്ഷേപം നടത്തണം തുടങ്ങിയവയാണ് ദേശീയ ബാലാവകാശ കമ്മീഷന്‍ പുറത്തിറക്കിയ മറ്റ് മാര്‍ഗനിര്‍ദേശങ്ങള്‍.

Contact the author

National Desk

Recent Posts

National Desk 11 months ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 11 months ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 11 months ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 11 months ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More