LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

വിജയ് ബാബു അകത്ത്, ഷമ്മി തിലകന്‍ പുറത്ത്

കൊച്ചി: യുവനടിയെ ബലാത്സംഗം ചെയ്ത കേസില്‍ കുറ്റാരോപിതനായ നടനും നിര്‍മാതാവുമായ വിജയ്‌ ബാബുവിനെതിരെ നടപടിയെടുക്കാതെ ഇന്നും താരസംഘടനയായ എ എം എം എയുടെ ജനറല്‍ ബോഡി യോഗം പിരിഞ്ഞു. അതേസമയം, കഴിഞ്ഞ ജനറല്‍ ബോഡി യോഗം ഫോണില്‍ ചിത്രീകരിച്ചത്തിന്റെ പേരില്‍ നടന്‍ ഷമ്മി തിലകനെ  സംഘടനയില്‍നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനം നടത്തിയെന്നാരോപിച്ചാണ് ഷമ്മി തിലകനെ സംഘടനയില്‍നിന്ന് പുറത്താക്കിയത്. ഈ വിഷയത്തില്‍ സംഘടനയുടെ അച്ചടക്ക സമിതി വിശദീകരണം ചോദിച്ചെങ്കിലും ഷമ്മി തിലകന്‍ മറുപടി നല്‍കിയിരുന്നില്ല. സമൂഹമാധ്യമങ്ങളില്‍ എ എം എം എ ഭാരവാഹികള്‍ക്കെതിരെ പോസ്റ്റിട്ടതും നടപടിക്ക് കാരണമായി. ഇന്ന് ചേര്‍ന്ന എ എം എം എ ജനറല്‍ ബോഡി യോഗത്തിലായിരുന്നു ഷമ്മി തിലകനെ പുറത്താക്കാനുളള തീരുമാനമെടുത്തത്. ഇന്നത്തെ യോഗത്തില്‍ ഷമ്മി തിലകന്‍ പങ്കെടുത്തിരുന്നില്ല. 

2021 ഡിസംബറില്‍ കൊച്ചിയില്‍ നടന്ന ജനറല്‍ ബോഡി യോഗം ഷമ്മി തിലകന്‍ ചിത്രീകരിച്ചതാണ് വിവാദമായത്. ഇത് കണ്ട യോഗത്തില്‍പങ്കെടുത്ത ഒരു അഭിനേതാവ് ഉടന്‍തന്നെ സംഘടനാ ഭാരവാഹികളെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഷമ്മി തിലകനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് സംഘടനയിലെ മറ്റ് അംഗങ്ങള്‍ രംഗത്തെത്തി. മമ്മൂട്ടിയടക്കമുളള താരങ്ങള്‍ ഷമ്മിക്കെതിരെ നടപടിയെടുക്കരുതെന്ന് അഭ്യര്‍ത്ഥിച്ചിരുന്നു. എന്നാല്‍ എ എം എം എയുടെ യോഗം ചിത്രീകരിച്ചത് തെറ്റാണ് എന്നാണ് സംഘടനയിലെ  ഭൂരിപക്ഷം പേരുടെയും നിലപാട്. നടന്‍ ജഗദീഷ് മാത്രമാണ് ഷമ്മി തിലകനെതിരെ അച്ചടക്ക നടപടിയെടുക്കരുതെന്ന് ആവശ്യപ്പെട്ടത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക\

യുവനടി ലൈംഗികാരോപണം ഉന്നയിച്ചതിനുപിന്നാലെ എ എം എം എയുടെ എക്‌സിക്യൂട്ടീവില്‍നിന്ന് മാറിനില്‍ക്കാമെന്ന് വിജയ് ബാബു അറിയിച്ചിരുന്നു എന്നാല്‍ ഇന്ന് കൊച്ചിയില്‍നടന്ന യോഗത്തില്‍ സംഘടനാ അംഗം എന്ന നിലയിലാണ് ഇയാള്‍ പങ്കെടുത്തത്. ലൈംഗിക പീഡന പരാതിയില്‍ വിജയ് ബാബുവിനെതിരെ എ എം എം എ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് നടിമാരായ ശ്വേതാ മേനോന്‍, മാലാ പാര്‍വ്വതി, കുക്കു പരമേശ്വരന്‍ എന്നിവര്‍ ആഭ്യന്തര പരാതി പരിഹാര സമിതിയില്‍നിന്ന് രാജിവെച്ചിരുന്നു. 

Contact the author

Web Desk

Recent Posts

Web Desk 11 months ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 11 months ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 11 months ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 11 months ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More