LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഗാന്ധിജിയെ ഹൃദയത്തിൽകൊണ്ടുനടക്കുന്ന കോൺഗ്രസുകാരാരും ഫോട്ടോ നിലത്തിടില്ല- ഉമ്മൻചാണ്ടി

കോട്ടയം: രാഹുല്‍ ഗാന്ധിയുടെ എംപി ഓഫീസിലുണ്ടായിരുന്ന മഹാത്മാ ഗാന്ധിയുടെ ചിത്രം ഉടച്ചത് കോണ്‍ഗ്രസുകാരാണെന്ന സിപിഎം വയനാട് ജില്ലാ സെക്രട്ടറി പി ഗഗാറിന്റെ പരാമര്‍ശത്തില്‍ പ്രതികരണവുമായി മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ചാണ്ടി. കോണ്‍ഗ്രസുകാര്‍ ഒരു സാഹചര്യത്തിലും ഗാന്ധിജിയുടെ ചിത്രത്തില്‍ തൊടുക പോലുമില്ലെന്നും ഗാന്ധിയെ ഹൃദയത്തില്‍കൊണ്ടുനടക്കുന്നവരാണ് കോണ്‍ഗ്രസുകാരെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. കോട്ടയത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

'കോണ്‍ഗ്രസുകാര്‍ ഒരാള് പോലും ഒരു സാഹചര്യത്തിലും ഗാന്ധിജിയുടെ പടത്തില്‍ തൊടില്ല. ഇന്ത്യയിലും ലോകത്താകെയും അത്രമാത്രം ഹൃദയത്തില്‍ ആരാധിക്കുന്ന വ്യക്തിത്വത്തിന്റെ ഉടമയാണ് ഗാന്ധിജി ഇന്നും. ആ ഗാന്ധിജിയുടെ പ്രതിമയുടെ തല പയ്യന്നൂരിലെ കോണ്‍ഗ്രസ് ഓഫീസില്‍വെച്ച് വെട്ടിയെടുത്തത് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി തന്നെ അംഗീകരിച്ചിട്ടുളള സംഗതിയാണ്. ഒരിക്കലും ഒരു കോണ്‍ഗ്രസുകാരന്‍ ഗാന്ധിജിയുടെ ഫോട്ടോ നശിപ്പിക്കില്ല.'-ഉമ്മന്‍ചാണ്ടി പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക\

പ്രതിഷേധിച്ച എസ് എഫ് ഐ പ്രവര്‍ത്തകര്‍ രാഹുല്‍ഗാന്ധിയുടെ ഓഫീസില്‍നിന്ന് പുറത്തിറങ്ങിയതിനുശേഷമുളള ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ ഗാന്ധിജിയുടെ ചിത്രം ചുവരില്‍തന്നെയുണ്ടെന്ന് കാണാന്‍ കഴിയും. എസ് എഫ് ഐക്കാര്‍ പുറത്തിറങ്ങിയതിനുശേഷം ഗാന്ധിജിയുടെ ചിത്രം കോണ്‍ഗ്രസുകാര്‍തന്നെ നിലത്തിട്ട് ഉടച്ചതാണ്. ഇക്കാര്യം വ്യക്തമാണ്. സംഭവത്തിന് മറ്റ് മാനങ്ങളുണ്ടാക്കുകയാണ് ഗാന്ധിജിയുടെ ചിത്രം ഉടച്ചവരുടെ ലക്ഷ്യങ്ങള്‍. രാഹുല്‍ഗാന്ധി ദേശീയ നേതാവാണ്. ഗാന്ധിജിയുടെ ഫോട്ടോ എസ് എഫ് ഐക്കാര്‍ തകര്‍ത്തു എന്ന് പറഞ്ഞാല്‍ സംഭവത്തില്‍ അതിവൈകാരികത കൂടും'-എന്നായിരുന്നു സിപിഎം ജില്ലാ സെക്രട്ടറി പി ഗഗാറിന്‍ പറഞ്ഞത്.

Contact the author

Web Desk