LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

വിദ്യാര്‍ത്ഥി - യുവജന സംഘടനകളിലെ ഭൂരിഭാഗം പേരും കുടിയന്മാരാണ് - മന്ത്രി എം വി ഗോവിന്ദന്‍

തിരുവനന്തപുരം: വിദ്യാര്‍ത്ഥി - യുവജന സംഘടകളിലെ ഭൂരിഭാഗം പേരും കുടിയന്മാരാണെന്ന് എക്സൈസ് മന്ത്രി എം വി ഗോവിന്ദന്‍. ലോക ലഹരി വിരുദ്ധ ദിനത്തിൽ തലസ്ഥാനത്ത് നടത്തിയ പ്രസംഗത്തിലാണ് മന്ത്രിയുടെ പരാമർശം. ലഹരിക്കെതിരെ ശക്തമായ ബോധവത്ക്കരണം ആവശ്യമാണ്. ഇപ്പോള്‍ നടക്കുന്നതിന്‍റെ നൂറിരട്ടി ശക്തിയോടെ പ്രവര്‍ത്തനങ്ങളെ ഏകോപിപിച്ചാല്‍ മാത്രമേ യുവാക്കളില്‍ ലഹരി ഉപയോഗം കുറക്കാന്‍ സാധിക്കുകയുള്ളൂ. വിദ്യാര്‍ത്ഥി യുവജന സംഘടനകളുടെ സഹായം ഇതിന് വേണ്ടി തേടാം. എന്നാല്‍ വിദ്യാര്‍ത്ഥി യുവജന സംഘടനയില്‍ വലിയൊരു വിഭാഗവും കുടിയന്മാരാണ്. ലഹരി ഉപയോഗം കുറക്കണമെന്നും അത് ഉപയോഗിക്കേണ്ടതില്ലെന്ന ബോധ്യത്തിലേക്ക് ഓരോരുത്തരും എത്തി ചേരണമെന്നും മന്ത്രി പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക\

കേരളത്തിലേക്ക് വന്‍ തോതില്‍ ലഹരി വസ്തുക്കള്‍ എത്തുന്നുണ്ട്. കടൽ മാർഗം ഉപയോഗിച്ചാണ് ഇത്തരം വസ്തുക്കള്‍ സംസ്ഥാനത്തേക്ക് എത്തിക്കുന്നത്. കഴിഞ്ഞ ദിവസം ഒരു ബോട്ടിൽ നിന്ന് മാത്രം 1500 കോടിയുടെ മയക്കുമരുന്നാണ് പിടികൂടിയത്. തമിഴ് നാട്ടിലേക്കും മഹാരാഷ്ട്രയിലേക്കും കടൽ മാർഗം മയക്കുമരുന്നെത്തുന്നതായാണ് വിവരമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. അതേസമയം, മന്ത്രിയുടെ പ്രസ്തവനക്കെതിരെ വിമര്‍ശനവുമായി മുന്‍ വിദ്യാഭ്യാസ മന്ത്രി അബ്ദു റബ്ബും, യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തിലും രംഗത്തെത്തി. മന്ത്രി എസ് എഫ് ഐയുടെയും ഡി വൈ എഫ് ഐയുടെയും പരിപാടികളില്‍ മാത്രം പങ്കെടുത്തതുകൊണ്ടാണ് ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നതെന്നാണ് ഇവരുടെ പരിഹാസം. സംഭവം വിവാദമായതോടെ പ്രതികരണവുമായി എം വി ഗോവിന്ദന്‍ രംഗത്തെത്തി. മാധ്യമങ്ങള്‍ വാര്‍ത്തയെ തെറ്റായി പ്രചരിപ്പിച്ചു. നെഗറ്റീവ് വാർത്തകൾ പ്രചരിപ്പിച്ച് ചാനലുകൾ മയക്കുമരുന്ന് ലോബിയെ സഹായിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. 

Contact the author

Web Desk

Recent Posts

Web Desk 11 months ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 11 months ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 11 months ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 11 months ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More