LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

എ എം എം എ അതിജീവിതയെ കേള്‍ക്കണം; വിജയ്‌ ബാബു രാജിവെക്കണം- കെ ബി ഗണേഷ് കുമാര്‍ എം എല്‍ എ

തിരുവനന്തപുരം: നടീനടന്മാരുടെ സംഘടനയായ എ എം എം എ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിനും പീഡന പരാതിയില്‍ അറസ്റ്റിലായ വിജയ് ബാബുവിനുമെതിരെ നടന്‍ കെ ബി ഗണേഷ് കുമാര്‍ എം എല്‍ എ. അമ്മ ചാരിറ്റബിള്‍ സൊസൈറ്റി ആയിട്ടാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്നും അമ്മ ക്ലബ്ബാണെന്നുമുളള ഇടവേള ബാബുവിന്റെ പ്രസ്താവന ഞെട്ടലുണ്ടാക്കിയെന്നും ഗണേഷ് കുമാര്‍ എം എല്‍ എ പറഞ്ഞു. അതുകൊണ്ടുതന്നെ ഇടവേള ബാബു പ്രസ്താവന പിന്‍വലിച്ച് മാപ്പുപറയണമെന്നും അദേഹം ആവശ്യപ്പെട്ടു. 

എ എം എം എയുടെ ഓഫീസില്‍ സാധാരണ ക്ലബുകളിലുള്ള പോലെ ചീട്ടു കളിക്കാനുള്ള സൗകര്യവും ബാറിലുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ടോ എന്ന കാര്യത്തില്‍ ആശങ്കയുണ്ട്. അത്തരം മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടെങ്കില്‍ അക്കാര്യം പ്രസിഡന്റ് മോഹന്‍ലാല്‍ വ്യക്തമാക്കണം- ഗണേഷ് കുമാര്‍ ആവശ്യപ്പെട്ടു. ക്ലബ് ആണെന്ന് ഇടേവള ബാബു പറഞ്ഞപ്പോള്‍ പ്രസിഡന്റിന് അത് തിരുത്താമായിരുന്നു. ക്ലബ്ബ് ആയി പ്രഖ്യാപിച്ചിട്ടില്ലാത്ത സ്ഥിതിക്ക് ഇടവേള ബാബു അമ്മയിലെ അംഗങ്ങളോടും പൊതുസമൂഹത്തോടും മാപ്പുപറയണം.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

വാര്‍ധക്യകാലത്ത് മെമ്പര്‍മാര്‍ക്ക് താങ്ങും തണലുമാകണം എന്ന ലക്ഷ്യത്തോടെയാണ് എ എം എം എ രൂപീകരിച്ചത്. അരോപണമുണ്ടായപ്പോള്‍ നടന്‍ ദിലീപ് ചെയ്തതുപോലെ വിജയ് ബാബുവും രാജിവെക്കണം. നടന്‍ ഷമ്മി തിലകനെതിരായ നടപടി പിന്‍വലിക്കണമെന്നും ഗണേഷ് കുമാര്‍ ആവശ്യപ്പെട്ടു. 

Contact the author

Web Desk