കൊച്ചി: ബലാത്സംഗക്കേസ് പിന്‍വലിക്കാന്‍ അതിജീവിതയുടെ ബന്ധുവിനോട് വിജയ് ബാബു സംസാരിക്കുന്ന ഓഡിയോ ക്ലിപ്പ് പുറത്ത്. കേസുമായി മുന്നോട്ടുപോയാല്‍ താന്‍ മരിക്കുമെന്നും നടിയുടെ കാല് പിടിക്കാമെന്നും അവര്‍ തന്നെ തല്ലിക്കോട്ടെ എന്നും വിജയ് ബാബു പറയുന്ന ഫോണ്‍ സംഭാഷണമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. നേരത്തെ, കേസ് പിന്‍വലിക്കാന്‍ വിജയ് ബാബു ഒരുകോടി രൂപ വാഗ്ദാനം ചെയ്തിരുന്നതായി അതിജീവിത വെളിപ്പെടുത്തിയിരുന്നു. ഇരയുടെ പേര് വെളിപ്പെടുത്തുന്ന ഭാഗം എഡിറ്റുചെയ്ത രീതിയിലുളള സംഭാഷണമാണ് പുറത്തുവന്നിരിക്കുന്നത്.
വിജയ് ബാബുവിന്റെ വാക്കുകള്‍
'ഞാന്‍ മരിച്ചുപോകും. ഞാന്‍ ജീവിച്ചിരിക്കില്ല. ഇത് ഞാന്‍ സത്യമായിട്ടും പറയുന്നതാണ്. എന്റെ അച്ഛന് പോയിട്ട് കുറച്ചുനാളേ ആയിട്ടുളളു. എന്റെ അമ്മയ്ക്ക് തീരെ സുഖമില്ലാതെ ഇരിക്കുകയാണ്. ഞാന്‍ പറയുന്നത് ഒന്ന് കേള്‍ക്കണം. ഈ കുട്ടിക്ക് നല്ലതുമാത്രമേ ഞാന്‍ ചെയ്തിട്ടുളളു. എന്റെ അമ്മയെക്കുറിച്ച് ആലോചിക്കൂ, അവളുടെ അമ്മയെക്കുറിച്ച് ആലോചിക്കൂ, ഇത് പുറത്തുപോയാല്‍ പൊലീസുകാര്‍ ആഘോഷിക്കും. അവരുടെ സ്വഭാവം എനിക്കറിയാം. ഞാനവളെ ട്രിഗര്‍ ചെയ്തു. അത് അംഗീകരിക്കുന്നു. അത് സത്യമാണ്. പക്ഷേ അതിന് പരിഹാരമുണ്ട്. ഞാന്‍ മാപ്പുപറയാം. ഞാന്‍ വന്ന് കാലുപിടിക്കാം. അവളെന്നെ തല്ലിക്കോട്ടെ, എന്തുവേണമെങ്കിലും ചെയ്തോട്ടെ, പക്ഷേ ഇത് നാട്ടുകാര്‍ ആഘോഷിക്കാന്‍ അനുവദിക്കരുത്. ട്രിഗര്‍ ചെയ്തു, ശരിയാണ്, പക്ഷേ മനുഷ്യനല്ലേ, വഴക്കിടില്ലേ. അതിന് പൊലീസ് കേസാണോ? നാളെ അമ്മയ്ക്കും അച്ഛനും വെളിയിലിറങ്ങി നടക്കാന്‍ പറ്റുമോ?
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക