LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഷെയ്ന്‍ നിഗം: ചര്‍ച്ച പരാജയം

ഷെയ്ന്‍ നിഗത്തിന് നിർമാതാക്കൾ ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിക്കാനായി താരസംഘടനയായ അമ്മ  നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. ഷെയ്നുമായി  സഹകരിക്കില്ലെന്നും ,നിര്‍മ്മാതാക്കള്‍ക്കുണ്ടായ നഷ്ടം നികത്താന്‍ ഷെയ്ന്‍ നിഗം ഒരു കോടി രൂപ നല്‍കണമെന്നുമുള്ള കടുത്ത നിലപാട് ഫിലിം പ്രൊഡ്യൂസേഴ്സ് കൗണ്‍സില്‍ സ്വീകരിച്ചതോടെയാണ് ചര്‍ച്ച പരാജയപ്പെട്ടത്.

അമ്മ മുൻകൈയെടുത്ത് കൊച്ചിയിലെ പ്രൊഡ്യൂസേഴ്സ് കൗണ്‍സില്‍ ഓഫീസിലാണ് ചർച്ച നടന്നത്. നഷ്ടപരിഹാരമായി ഷെയ്ൻ നിർബന്ധമായും 1 കോടി രൂപ നൽകണമെന്ന് ചർച്ചയിൽ നിർമാതാക്കൾ ആവശ്യപ്പെട്ടു.  ഷെയ്ന്‍  ഏഴ് കോടി രൂപ നഷ്ടപരിഹാരം നല്‍കണം എന്നായിരുന്നു നിര്‍മ്മാതാക്കൾ നേരത്തെ  ആവശ്യപ്പെട്ടിരുന്നു.  എന്നാല്‍ നഷ്ടപരിഹാരം നല്‍കി  ഒത്തുതീര്‍പ്പിനില്ലെന്ന്  അമ്മ വ്യക്തമാക്കി. 1 കോടി കിട്ടാതെ  വിലക്ക് പിന്‍വലിക്കില്ലെന്ന് നിര്‍മ്മാതാക്കള്‍ ആവര്‍ത്തിച്ചതോടെ ചര്‍ച്ച പരാജയപ്പെട്ടു.   

ചര്‍ച്ചയ്ക്ക് മുമ്പ്  പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ ഭാരവാഹികള്‍ രാവിലെ യോഗം ചേര്‍ന്ന് വിഷയത്തില്‍ ചര്‍ച്ച നടത്തി. ചര്‍ച്ച പരാജയപ്പെട്ട സാഹചര്യത്തില്‍ വിഷയത്തില്‍ അമ്മ പ്രസിഡന്‍റ് മോഹന്‍ലാല്‍ നേരിട്ട് ഇടപെട്ടേക്കും എന്നാണ് സൂചന

Contact the author

Web Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More