LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഗണേഷ് കുമാര്‍ എ എം എം എയുടെ ഫണ്ട് ഉപയോഗിച്ച് രണ്ട് പേര്‍ക്ക് വീടുവെച്ച് നല്‍കി - ആരോപണങ്ങളുമായി ഗണേഷ് കുമാര്‍

തിരുവനന്തപുരം: കെ ബി ഗണേഷ് കുമാര്‍ എം എല്‍ എക്കെതിരെ ഗുരുതര ആരോപണങ്ങളുമായി നടന്‍ ഷമ്മി തിലകന്‍. ഗണേഷ് കുമാര്‍ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പത്തനാപുരത്തെ രണ്ട് സ്ത്രീകള്‍ക്ക് എ എം എം എയുടെ ഫണ്ട് ഉപയോഗിച്ച് വീട് വെച്ച് നല്‍കി. അദ്ദേഹത്തിന് വോട്ട് പിടിക്കാനാണോ എ എം എം എയുടെ ഫണ്ട് ഉപയോഗിക്കേണ്ടതെന്നും ഷമ്മി തിലകന്‍ ചോദിച്ചു. ഞാന്‍ ഇക്കാര്യം ഗണേഷ് കുമാറിനോടും എ എം എം എയോടും പറഞ്ഞിരുന്നു. ഇത്തരം ചോദ്യങ്ങള്‍ ചോദിച്ചാല്‍ ആര്‍ക്കാണെങ്കിലും ദേഷ്യം വരുമെന്നും ഷമ്മി തിലകന്‍ കൂട്ടിച്ചേര്‍ത്തു. എന്നെ കൊണ്ട് നാട്ടുകാർക്ക് ശല്യമെന്ന് നടൻ ഗണേശ് കുമാർ നടത്തിയ പ്രസ്താവന അസംബന്ധമാണ്. എന്തടിസ്ഥാനത്തിലാണ് അത് പറഞ്ഞതെന്ന് ഷമ്മി തിലകൻ ചോദിച്ചു.

എ എം എം എയുടെ ബൈലോ പ്രകാരം മറ്റൊരു സംഘടനയുടെ ഭാരവാഹിയായി ഇരിക്കാന്‍ പാടില്ല. അങ്ങനെയാണെങ്കിൽ എന്നെ ഇത്രയും വിമർശിച്ച ഗണേഷ് കുമാർ ടിവി ആർട്ടിസ്റ്റ് അസോസിയേഷന്‍റെ ആയുഷ്കാല പ്രസിഡന്റ് ആണ്. സംഘടനയുടെ ആസ്ഥാന മന്ദിരം മദ്യ ശാലയാണെന്നും എ എം എം എ ഒരു ക്ലബാണെന്നും ഗണേഷ് കുമാറും വിമര്‍ശിച്ചിട്ടുണ്ട്. അനീതിക്കെതിരെയാണ് ഞാന്‍ യുദ്ധം ചെയ്തത്. സംഘടനയിലെ ചില പുഴുക്കുത്തുകള്‍ക്കെതിരേ ഞാന്‍ രംഗത്ത് വന്നിട്ടുണ്ട്. എല്ലാത്തിനും ഞാന്‍ കത്തയിച്ചിട്ടുണ്ട്. അതിന്റെയെല്ലാം തെളിവുകള്‍ എന്റെ പക്കലുണ്ട്. ഇവിടുത്തെ പല അംഗങ്ങളുടെയും ബാങ്ക് ബാലന്‍സ് പരിശോധിക്കണം. ആദായനികുതി വകുപ്പുമായി എ എം എം എക്ക് ആറു കോടി രൂപയുടെ കേസുണ്ട്. ഇതിനെതിരെയൊന്നും ഗണേഷ് കുമാര്‍ ശബ്ദമുയര്‍ത്തിയിട്ടില്ല. വെറുതെ ഇരിക്കുന്ന എന്നെ ചൊറിയരുത്. പലകാര്യങ്ങളും ഞാന്‍ വിളിച്ചു പറയും - ഷമ്മി തിലകന്‍ പറഞ്ഞു. 

Contact the author

Web Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More