LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

പ്രവാസികളെ നാട്ടിൽ എത്തിക്കണമെന്ന ഹർജയിൽ കേന്ദ്രസർക്കാറിനോട് വിശദീകരണം തേടി

കൊവിഡ്-19 പടരുന്ന പശ്ചാത്തലത്തിൽ ​ഗൾഫിലുള്ള പ്രവാസികളെ ഇന്ത്യയിൽ എത്തിക്കണമെന്ന ഹർജിയില്‍ ഹൈക്കോടതി കേന്ദ്ര സര്‍ക്കാറിനോട് വിശദീകരണം തേടി. ദുബൈ കെഎംസി സി സമർപ്പിച്ച  ഹർജിയിലാണ് കേന്ദ്രസർക്കാറിനോട് റിപ്പോർട്ട് തേടിയത്. പ്രവാസികൾ കൂട്ടത്തോടെ എത്തിയാൽ എവിടെ ക്വാറന്റീൻ ചെയ്യുമെന്ന് ഹൈക്കോടതി കേന്ദ്ര സർക്കാറിനോട് ചോദിച്ചു. ഈ ഘട്ടത്തിൽ കേന്ദ്രസർക്കാർ നടപടികളെ ചോദ്യം ചെയ്യാൻ ആവില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഹർജി ഈ മാസം 17 ന് വീണ്ടും പരി​ഗണിക്കും.

ഇന്ത്യക്കാരെ അടിയന്തരമായി തിരിച്ചെത്തിക്കുയോ ഇവര്‍ക്ക് ആവശ്യമായ സുരക്ഷയും പരിചരണം ഉറപ്പാക്കുകയോ ചെയ്യണമെന്നാണ്  ഹര്‍ജിയിലെ ആവശ്യം. ലേബര്‍ ക്യംപുകളിലുള്ളവർക്ക്  കൊവിഡ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. പരിശോധനയും ഭക്ഷണവും മരുന്നും പലര്‍ക്കും ലഭിക്കുന്നില്ല. ഇവരെ മടക്കിയെത്തിക്കാന്‍ സുപ്രീം കോടതി വിദേശകാര്യമന്ത്രാലയത്തിന് നിര്‍ദേശം നല്‍കണമെന്ന് ഹര്‍ജിയില്‍ പറയുന്നു. വിഷയത്തിൽ അടിയന്തരമായി ഇടപടണമെന്ന്  കെഎംസിസി ദുബൈ പ്രസിഡന്റ് ഇബ്രാഹിം എളേറ്റില്‍ നൽകിയ ഹരജിയിൽ ആവശ്യപ്പെട്ടു. ഇതേ ആവശ്യം ഉന്നയിച്ച് പ്രവാസി ലീ​ഗൽ സെൽ സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്.

Contact the author

Web Desk