LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

എ കെ ജി സെന്ററിലെ സ്‌ഫോടനം; പിന്നില്‍ കോണ്‍ഗ്രസെന്ന് സിപിഎം, ഇ പി ജയരാജന്റെ തിരക്കഥയെന്ന് കെ സുധാകരന്‍

തിരുവനന്തപുരം: സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എ കെ ജി സെന്ററിനുനേരേ നടന്ന ബോംബേറിനുപിന്നില്‍ കോണ്‍ഗ്രസാണെന്ന് എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. ബോംബാക്രമണം നടന്നത് തികച്ചും ആസൂത്രിതമായാണെന്നും ഭീകരപ്രവര്‍ത്തനമാണ് കോണ്‍ഗ്രസ് ചെയ്തതെന്നും ഇ പി ജയരാജന്‍ പറഞ്ഞു. 'എ കെ ജി സെന്ററിനുനേരേ ആക്രമണം നടത്തുക എന്ന് ലക്ഷ്യംവെച്ചുകൊണ്ട് തന്നെയാണ് ആക്രമണം നടന്നത്. കോണ്‍ഗ്രസറിയാതെ ഇത്തരം കാര്യങ്ങളൊന്നും നടക്കില്ല. സെമി കേഡറിന്റെ പുതിയ പതിപ്പായി ഇതിനെ കണക്കാക്കാം. അതുമായി ബന്ധപ്പെട്ട ബാക്കി കാര്യങ്ങള്‍ അന്വേഷിച്ച് പരിശോധിക്കേണ്ടതാണ്'- ഇ പി ജയരാജന്‍ പറഞ്ഞു.

അതേസമയം, എ കെ ജി സെന്ററിനുനേരേയുളള ആക്രമണത്തിനുപിന്നില്‍ ഇ പി ജയരാജനാണെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ പറഞ്ഞു. ജയരാജന്റെ തിരക്കഥയിലൊരുങ്ങിയ രാഷ്ട്രീയ നാടകമാണിതെന്നും കേരളത്തില്‍ കലാപം സൃഷ്ടിച്ച് മുഖ്യമന്ത്രിക്കും കുടുംബത്തിനും നേരേ ഉയര്‍ന്ന ആരോപണങ്ങള്‍ വഴിതിരിച്ചുവിടാനാണ് ശ്രമമെന്നും കെ സുധാകരന്‍ പറഞ്ഞു. 'രാഹുല്‍ഗാന്ധി സംസ്ഥാനം സന്ദര്‍ശിക്കുന്ന ദിവസം, അദ്ദേഹത്തിന്റെ ഓഫീസ് തകര്‍ത്തതിനുശേഷമുളള രാഷ്ട്രീയ സാഹചര്യത്തില്‍ ആദ്യമായി കേരളത്തിലേക്ക് വരുന്ന ദിവസം കോണ്‍ഗ്രസിന്റെ ഭാഗത്തുനിന്ന് ഇങ്ങനെയൊരു ആക്രമണം ഉണ്ടാകുമെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍ അവരാണ് മണ്ടന്മാര്‍. രാഹുല്‍ ഗാന്ധിയുടെ ഓഫീസ് തകര്‍ത്ത വിഷയം ചര്‍ച്ചയാകാതിരിക്കാനാണ് സിപിഎം ഓരോന്ന് ചെയ്തുകൂട്ടുന്നത്. ചുറ്റും സി സി ടി വി ക്യാമറയും പൊലീസുമുളള എ കെ ജി സെന്ററിന്റെ ഒരു ക്യാമറയില്‍പോലും വ്യക്തമാകാതെ അക്രമി രക്ഷപ്പെട്ടെങ്കില്‍ അത് എ കെ ജി സെന്ററിനെക്കുറിച്ച് വ്യക്തമായി അറിയുന്ന ആളായിരിക്കും. ബോംബേറ് കോണ്‍ഗ്രസിന്റെ രീതിയല്ല'- കെ സുധാകരന്‍ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് എ കെ ജി സെന്ററിനുനേരേ ബോംബേറുണ്ടായത്. പ്രധാന കവാടത്തില്‍ പൊലീസ് കാവല്‍നില്‍ക്കെ തൊട്ടടുത്ത കവാടത്തിനുനേരെയാണ് ബോംബേറുണ്ടായത്.  സ്‌കൂട്ടറിലെത്തിയ ആള്‍ സ്‌ഫോടനവസ്തു എ കെ ജി സെന്ററിന്റെ ഭിത്തിയിലേക്ക് എറിയുകയായിരുന്നു. സംഭവത്തിന്റെ സി സി ടി വി ദൃശ്യങ്ങള്‍ പുറത്തുവന്നു. ആക്രമണത്തിനുമുന്‍പ് മറ്റൊരാള്‍ സ്‌കൂട്ടറില്‍വന്ന് സ്ഥലം നിരീക്ഷിച്ചുപോവുന്നതും ദൃശ്യങ്ങളില്‍ കാണാം. എന്നാല്‍ ലഭിച്ച ദൃശ്യങ്ങളില്‍നിന്ന് അക്രമിയെ തിരിച്ചറിയാനായിട്ടില്ല.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More