LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

എ കെ ജി സെന്റര്‍ ആക്രമണത്തിനുപിന്നില്‍ കോണ്‍ഗ്രസാണെന്ന് പറയാന്‍ പറ്റില്ല- കാനം രാജേന്ദ്രന്‍

തിരുവനന്തപുരം: എ കെ ജി സെന്റര്‍ ആക്രമണത്തിനുപിന്നില്‍ കോണ്‍ഗ്രസാണെന്ന എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്റെ വാദത്തെ പിന്തുണയ്ക്കാതെ സി പി ഐ. ആക്രമണത്തിനുപിന്നില്‍ കോണ്‍ഗ്രസാണ് എന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും സി പി ഐക്ക് കോണ്‍ഗ്രസാണ് ആക്രമിച്ചതെന്ന് ആരോപണമില്ലെന്നും സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. ആക്രമണത്തിനുപിന്നില്‍ കോണ്‍ഗ്രസാണെന്ന് ഇ പി ജയരാജന്‍ പറയുന്നത് അദ്ദേഹത്തിന് അതുസംബന്ധിച്ച് എന്തെങ്കിലും തെളിവുകള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരിക്കുമെന്നും ഇപിയുടെ അഭിപ്രായം വ്യക്തിപരമാണെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.

'കേരളത്തിലെ പൊലീസ് ഇത്തരം കാര്യങ്ങള്‍ അന്വേഷിക്കാന്‍ സമര്‍ത്ഥരാണ്. അവര്‍ ഇക്കാര്യം അന്വേഷിച്ച് കണ്ടുപിടിക്കും. അന്വേഷണം നടത്തിയാണ് കുറ്റവാളികളെ കണ്ടെത്തുന്നത്. 24 മണിക്കൂറിനുളളില്‍ എല്ലാ കേസും തെളിയിക്കണമെന്ന് എവിടെയാണ് പറഞ്ഞിട്ടുളളത്. എ കെ ജി സെന്ററുള്‍പ്പെടെയുളള സ്ഥലങ്ങളില്‍ സുരക്ഷ കൊടുക്കുന്നത് മനുഷ്യന്മാര്‍തന്നെ അല്ലെ. അതില്‍ വീഴ്ച്ചകളൊക്കെ ഉണ്ടാകും. പൊലീസ് അന്വേഷിച്ച് കുറ്റംചെയ്തവരെ കണ്ടെത്തും'- കാനം രാജേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

എ കെ ജി സെന്‍ററിനുനേരെ ബോംബാക്രമണം നടന്നത് തികച്ചും ആസൂത്രിതമായാണെന്നും ഭീകരപ്രവര്‍ത്തനമാണ് കോണ്‍ഗ്രസ് ചെയ്തതെന്നുമാണ് ഇ പി ജയരാജന്‍ ആരോപിച്ചത്. 'എ കെ ജി സെന്ററിനുനേരേ ആക്രമണം നടത്തുക എന്ന് ലക്ഷ്യംവെച്ചുകൊണ്ട് തന്നെയാണ് ആക്രമണം നടന്നത്. കോണ്‍ഗ്രസറിയാതെ ഇത്തരം കാര്യങ്ങളൊന്നും നടക്കില്ല. സെമി കേഡറിന്റെ പുതിയ പതിപ്പായി ഇതിനെ കണക്കാക്കാം. അതുമായി ബന്ധപ്പെട്ട ബാക്കി കാര്യങ്ങള്‍ അന്വേഷിച്ച് പരിശോധിക്കേണ്ടതാണ്'എന്നും ഇ പി ജയരാജന്‍ പറഞ്ഞിരുന്നു.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More