LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

മോഹന്‍ലാലിനോട് 9 ചോദ്യങ്ങളുമായി കെ ബി ഗണേഷ് കുമാര്‍

തിരുവനന്തപുരം: താരസംഘടനയായ എ എം എം എയുടെ പ്രസിഡന്റ് മോഹന്‍ലാലിന് തുറന്ന കത്തെഴുതി കെ ബി ഗണേഷ് കുമാര്‍. ദിലീപിനോട് സ്വീകരിച്ച അതെ നിലപാട് വിജയ്‌ ബാബുവിനോടും സ്വീകരിക്കുമോ?, ജഗതി ശ്രീകുമാറിനെ അനാവശ്യമായി വിവാദത്തിലേക്ക് വലിച്ചിഴച്ച ഇടവേള ബാബുവിന്റെ പ്രവർത്തിയെ എ എം എം എ അപലപിക്കാൻ തയ്യാറാകുമോ?, കോടതി കുറ്റ വിമുക്തയാക്കിയ പ്രിയങ്ക എന്ന നടിയെ കുറിച്ച് ദുസൂചനയോടെയുള്ള ഇടവേള ബാബുവിന്‍റെ പരാമർശത്തിന് സംഘടനയുടെ പിന്തുണയുണ്ടോ? ബിനീഷ് കോടിയേരിയുടെ വിഷയം ചർച്ചചെയ്ത ദിവസം താന്‍ യോഗത്തിൽ ഉണ്ടായിരുന്നോ?, പരസ്പരം ചെളിവാരി എറിയുന്ന തന്ത്രം അമ്മയുടെ നയമാണോ? വിജയ്‌ ബാബുവില്‍ നിന്നും പ്രതിഫലം പറ്റുന്നത് അതിജീവിതയെ അപമാനിക്കുന്നതിന് തുല്യമല്ലേ? അംഗത്വ ഫീസ്‌ വര്‍ദ്ധിപ്പിച്ചത് എന്തിന്? ഇടവേള ബാബുവിന്‍റെ ക്ലബ് പരാമര്‍ശത്തില്‍ മിണ്ടാതിരികുന്നത് എന്തുകൊണ്ട്? ഇടവേള ബാബു എ എം എം എയുടെ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് തുടരാന്‍ അര്‍ഹനാണോ തുടങ്ങിയ 9 ചോദ്യങ്ങളാണ് ഗണേഷ് കുമാര്‍ കത്തില്‍ ചോദിച്ചിരിക്കുന്നത്.          

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

രണ്ട് ദിവസം മുൻപ് ഗണേഷ് കുമാർ നടത്തിയ വാർത്ത സമ്മേളനത്തിൽ ഇടവേള ബാബുവിന്റെ 'ക്ലബ്' പരാമർശം ചൂണ്ടിക്കാട്ടിയിരുന്നു. താര സംഘടനായ എ എം എം എ ഇടവേള ബാബുവിന്‍റെ സ്വകാര്യ സ്വത്തല്ലെന്ന് കെ ബി ഗണേഷ് കുമാര്‍ തുറന്നടിച്ചിരുന്നു. യുവ നടിയെ ബലാത്സംഗം ചെയ്തെന്ന കേസിൽ പ്രതിയായ ആൾ ആർട്സ് ആന്‍റ് സ്പോർട്സ് ക്ലബിലല്ല അംഗമായത്. എ എം എം എയുടെ അംഗമാണ് അദ്ദേഹം. എല്ലാ ക്ലബും പോലെയാണോ എ എം എം എയെന്ന് സംഘടനാ പ്രസിഡന്റ് മോഹന്‍ലാല്‍ വ്യക്തമാക്കണം. അദ്ദേഹത്തിന്‍റെ അറിവോടുകൂടിയാണോ ഇടവേള ബാബു സംഘടനയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പോസ്റ്റുകള്‍ ഇടുന്നതെന്ന് അറിയില്ലെന്നും കെ ബി ഗണേഷ് കുമാര്‍ പറഞ്ഞിരുന്നു. 

Contact the author

Web Desk