LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

പണ്ട് വിഎസ് പറഞ്ഞതുപോലെ ഉളുപ്പ് വേണം എന്നാണ് മുഖ്യമന്ത്രിയോട് പറയാനുളളത്- കെ സുധാകരന്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമര്‍ശനവുമായി കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍. മുഖ്യമന്ത്രി എല്ലാ പ്രശ്‌നങ്ങളില്‍നിന്നും ഒളിച്ചോടാനാണ് ശ്രമിക്കുന്നതെന്നും അഭിമാനപ്രശ്‌നമില്ലാത്ത നേതാവായി പിണറായി വിജയന്‍ മാറിയെന്നും കെ സുധാകരന്‍ പറഞ്ഞു. വി എസ് അച്യുതാന്ദന്‍ പണ്ട് പറഞ്ഞതതുപോലെ ഉളുപ്പ് വേണം എന്നാണ് തനിക്ക് മുഖ്യമന്ത്രിയോട് പറയാനുളളതെന്നും കെ സുധാകരന്‍ പറഞ്ഞു.

'സ്വപ്‌നാ സുരേഷ് ആരോപണങ്ങളുന്നയിച്ച് എട്ടുദിവസം കഴിഞ്ഞാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഈ വിഷയത്തില്‍ പ്രതികരിച്ചത്. വിഷയങ്ങള്‍ വഴിതിരിച്ചുവിടാനാണ് അദ്ദേഹം ശ്രമിക്കുന്നത്. പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്ന അഭിമാനബോധമുളള ഒരു നേതാവ് പ്രശ്‌നങ്ങളുണ്ടാകുമ്പോള്‍, അതില്‍നിന്ന് അവരുടെ വ്യക്തിത്വം സംരക്ഷിക്കാനായി പ്രവര്‍ത്തിക്കും. മുഖ്യമന്ത്രി പക്ഷേ അഭിമാനപ്രശ്‌നമില്ലാത്ത നേതാവായി മാറിക്കഴിഞ്ഞു. വി എസ് അച്ച്യുതാനന്ദന്‍ പണ്ട് പറഞ്ഞതാണ് എനിക്ക് മുഖ്യമന്ത്രിയോട് പറയാനുളളത്. ഉളുപ്പ് വേണം'-കെ സുധാകരന്‍ പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കേരളം വേറെയും മുഖ്യമന്ത്രിമാര്‍ ഭരിച്ചിട്ടുണ്ട്. അവരില്‍ ആരെയും ഞങ്ങള്‍ കളളനെന്ന് വിളിച്ചിട്ടില്ല. പിണറായി വിജയനെ അങ്ങനെ വിളിക്കുന്നത് അതില്‍ വസ്തുതകളുളളതുകൊണ്ടാണ്. അത് അംഗീകരിക്കാനുളള ധാര്‍മ്മികത കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍ കാണിക്കണം. കോണ്‍ഗ്രസുന്നയിച്ചത് ജനങ്ങള്‍ക്ക് അറിയാനാഗ്രഹമുളള ചോദ്യങ്ങളാണ്. അതിനുപോലും മറുപടി നല്‍കാന്‍ പിണറായി സര്‍ക്കാര്‍ തയാറായില്ലെങ്കില്‍ നമ്മുടെ ജനാധിപത്യം എങ്ങോട്ടാണ് പോകുന്നത് എന്നത് ചിന്തിക്കേണ്ടിയിരിക്കുന്നു- സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More