LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഉദ്ദവ് താക്കറെയ്ക്ക് വേണ്ടി പൊട്ടിക്കരഞ്ഞ എം എല്‍ എ ഇന്ന് ഷിന്‍ഡെ പക്ഷത്ത്

മുംബൈ: ഉദ്ദവ് താക്കറെക്കെതിരായി മന്ത്രിസഭാംഗവും ശിവസേനാ നേതാവുമായിരുന്ന ഏക്‌നാഥ് ഷിന്‍ഡെ നടത്തിയ വിമതനീക്കത്തില്‍ മനംനൊന്ത് പൊതുവേദിയില്‍ പൊട്ടിക്കരഞ്ഞ എം എല്‍ എ ഇന്ന് വിമത നേതാവ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിന് അനുകൂലമായി വോട്ടുചെയ്തു. ഉദ്ദവ് താക്കറെയോട് ഐക്യദാര്‍ഢൃം പ്രഖ്യാപിച്ച് കഴിഞ്ഞാഴ്ചയാണ് എം എല്‍ എ സന്തോഷ്‌ ബംഗാര്‍ തന്റെ മണ്ഡലത്തിലെ ജനങ്ങള്‍ക്ക് മുന്‍പാകെ പൊട്ടിക്കരഞ്ഞത്. ഏക്‌നാഥ് ഷിന്‍ഡെ തന്റെ ഉദ്യമത്തില്‍ നിന്ന് പിന്മാറണമെന്നും ഉദ്ദവ് താക്കറെയോട് ഐക്യപ്പെടണമെന്നും ആവശ്യപ്പെട്ടായിരുന്നു സന്തോഷ്‌ ബംഗാറിന്‍റെ പൊട്ടിക്കരച്ചില്‍. കരച്ചിലിനും കണ്ണുനീരിനും ഒരാഴ്ചയുടെ ആയുസ്സേ ഉണ്ടായിരുന്നുള്ളൂ. ഇന്ന് നിയമസഭയിലേക്കുള്ള വരവില്‍ മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയ്ക്കൊപ്പം സന്തോഷ്‌ ബംഗാറിനെ കണ്ട് ശിവസേനയുടെ പ്രവര്‍ത്തകരടക്കം ഞെട്ടുകയായിരുന്നു. തുടര്‍ന്ന് നടന്ന വിശ്വാസവോട്ടെടുപ്പില്‍ ഇയാള്‍ ഷിന്‍ഡെയ്ക്കനുകൂലമായി വോട്ടുചെയ്യുകയായിരുന്നു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഇന്നലെ നടന്ന സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷമായ എന്‍ സി പി- ശിവസേന (ഉദ്ദവ്)-കോണ്‍ഗ്രസ് സഖ്യ പ്രതിപക്ഷ സ്ഥാനാര്‍ഥിക്ക് അനുകൂലമായി വോട്ടുചെയ്ത സന്തോഷ്‌ ബംഗാര്‍ ഇന്ന് രാവിലെ വിമത എം എല്‍ എമാര്‍ താമസിച്ച ഹോട്ടലില്‍ നിന്നാണ് നിയമസഭയിലെത്തിയത്. ഒറ്റരാത്രികൊണ്ടുള്ള ഈ മലക്കം മറച്ചില്‍ ബി ജെ പി- ശിവസേന (ഷിന്‍ഡെ) വിഭാഗത്തിന്റെ ഇടപെടല്‍ എത്ര ശക്തമാണ് എന്നതിന്റെ ഉദാഹരണമായാണ് വിലയിരുത്തപ്പെടുന്നത്. തന്റെ മണ്ഡലത്തില്‍ നടന്ന പൊതുയോഗത്തില്‍ സന്തോഷ്‌ ബംഗാര്‍ എം എല്‍ എ പൊട്ടിക്കരഞ്ഞുകൊണ്ട് പ്രസംഗിക്കുന്നതും അനുയായികളിലൊരാള്‍ കണ്ണീര്‍ തുടയ്ക്കാന്‍ ടവ്വല്‍ എടുത്തുനല്കുന്നതും ചിത്രീകരിച്ച വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാണ്. സന്തോഷ്‌ ബംഗാര്‍ തന്റെ ട്വിറ്റര്‍ പേജിലും ഈ വീഡിയോ പങ്കുവെച്ചിട്ടുണ്ട്.

Contact the author

National Desk

Recent Posts

National Desk 2 weeks ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 2 weeks ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 2 weeks ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 2 weeks ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More