LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

യു ജി സിയോട് മത്സരിച്ച് ഗവേഷണ സഹായം നല്‍കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ ഇ ജേര്‍ണല്‍ കണ്‍സോര്‍ഷ്യം

തിരുവനന്തപുരം: സർവകലാശാലകൾക്ക് യു.ജി.സി സൗജന്യമായി നൽകിവന്നിരുന്ന ഈ-ജേർണൽ പദ്ധതി (UGC INFLIBNET) നിർത്തലാക്കിയ സാഹചര്യത്തിൽ, സംസ്ഥാനത്തെ എല്ലാ സർവകലാശാലകൾക്കും/ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഗവേഷണ പ്രവർത്തനത്തിനും മറ്റും അനിവാര്യമായ ഇ-ജേണൽ വിഭവങ്ങൾ  ലഭ്യമാക്കാനാണ് സംസ്ഥാനതല ഇ-ജേണൽ കൺസോർഷ്യം (State Level E-Journal Conosrtium). പ്രമുഖ പ്രസാധകരായ എൽസെവിയർ, Knimbus എന്നിവരുമായി കരാർ ഉണ്ടാക്കാനുള്ള നടപടികൾ ആരംഭിച്ചു. എൽസെവിയർ ഗ്രൂപ്പിന്റെ പ്രസിദ്ധീകരണങ്ങളായ സയൻസ് ഡയറക്ടും സ്‌കോപ്പസും ഇതിൽ ഉൾപ്പെടും. ഇ-ജേർണൽ കൺസോർഷ്യം പദ്ധതിക്കായി തുടക്കത്തില്‍ 20 കോടി രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ മാറ്റി വെയ്ക്കുന്നത്. 

കേരളത്തിനു പുറത്ത് വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന മലയാളികളായ പ്രഗത്ഭ വ്യക്തികളുടെ വിജ്ഞാന സമ്പത്ത് സംസ്ഥാനത്തിന്റെ ഉന്നതവിദ്യാഭ്യാസരംഗത്ത് പ്രയോജനപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗൺസിൽ ഇതു സംബന്ധിച്ച വിവരശേഖരണം നടത്തിക്കഴിഞ്ഞു. Building Up Database of the Keralite – Academic Diaspora around the Globe എന്ന പേരിലാണ് ഈ പദ്ധതി നടപ്പിലാക്കിവരുന്നത്.  സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അക്കാദമിക, ഗവേഷണ പ്രവർത്തനങ്ങളുടെ ഗുണനിലവാരം വർദ്ധിപ്പിക്കുന്നതിന് ഇത് ഏറെ സഹായകമാകും. ആദ്യ ഘട്ടത്തിൽ എം.ജി, KVASU, തോന്നക്കലിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് എന്നീ സ്ഥാപനങ്ങളാണ് ഈ പദ്ധതിയില ഭാഗഭാക്കാവുക. ഈ പദ്ധതികളുടെ ഭാഗമായി എത്തുന്ന വിദഗ്ദ്ധരുടെ മുഴുവൻ ചെലവും കൗൺസിൽ വഹിക്കും.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

സംസ്ഥാനത്തെ സർവകലാശാലകളെയും കോളജുകളെയും ഔപചാരികമായി വിലയിരുത്തുക എന്ന ലക്ഷ്യത്തോടെ ഉന്നത വിദ്യാഭ്യാസ കൗൺസിലിന് കീഴിൽ ആരംഭിച്ചതാണ് അസ്സസ്‌മെന്റ് ആൻഡ് അക്രഡിറ്റേഷൻ സെന്റർ. സംസ്ഥാനത്തെ മുഴുവൻ സർവകലാശാലകളും സർക്കാർ – എയ്ഡഡ് കോളേജുകളും സ്വയംഭരണ കോളേജുകളും സ്വാശ്രയ കോളേജുകളും SAAC അവലോകനപരിധിയിൽ വരും. ഉന്നതവിദ്യാഭ്യാസ ശാക്തീകരണ പദ്ധതികളുടെ സംസ്ഥാനതല ഉദ്ഘാടനവും ഉന്നതവിദ്യാഭ്യാസ കൗൺസിലിന്റെ ആസ്ഥാനമന്ദിരം ഉന്നതവിദ്യാഭവന്റെ ശിലാസ്ഥാപനവും മുഖ്യമന്ത്രി പിണറായി വിജയൻ നാളെ നിർവഹിക്കും. 

Contact the author

Web Desk

Recent Posts

Web Desk 11 months ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 11 months ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 11 months ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 11 months ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More