LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കാളി മാംസാഹാരം കഴിക്കുന്ന, മദ്യ വസ്തുകള്‍ ഉപയോഗിക്കുന്ന ദേവതയാണ് - മഹുവ മൊയ്ത്ര

ഡല്‍ഹി: ഡോക്യുമെന്ററി സംവിധായിക ലീന മണിമേഖലക്ക് പിന്തുണയുമായി തൃണമൂല്‍ കോണ്‍ഗ്രസ് എം പി മഹുവ മൊയ്ത്ര. തനിക്ക് അറിയാവുന്ന കാളി മാംസാഹാരം കഴിക്കുന്ന മദ്യ സേവ നടത്തുന്ന ദേവതയാണെന്ന് മഹുവ മൊയ്ത്ര പറഞ്ഞു. നിങ്ങളുടെ ദേവതയെ സങ്കൽപ്പിക്കാൻ നിങ്ങൾക്ക് സ്വാതന്ത്ര്യമുണ്ട്. ചില സ്ഥലങ്ങളില്‍ ദൈവങ്ങള്‍ക്ക് വിസ്കി സമര്‍പ്പിക്കാറുണ്ട്. ചില സ്ഥലങ്ങളിൽ അത് ദൈവനിന്ദയാകും മൊയ്ത്ര പറഞ്ഞു. ഇന്ത്യാ ടുഡേ കോൺക്ലേവ് ഈസ്റ്റ് 2022-ന്റെ രണ്ടാം ദിനത്തിൽ സംസാരിക്കുമ്പോഴാണ് ലീന മണിമേഖലക്ക് മഹുവ പിന്തുണ പ്രഖ്യാപിച്ചത്. ഡോക്യുമെന്ററി സംവിധായിക ലീന മണിമേഖലക്കെതിരെ യു പി പൊലീസ് കേസ് എടുത്തതിന് പിന്നാലെയാണ് മഹുവ മൊയ്ത്രയുടെ പ്രതികരണം. 

ഹിന്ദു ദൈവങ്ങളെ അപകീർത്തികരമായി ചിത്രീകരിച്ചു എന്ന പരാതിയിലാണ് ലീന മണിമേഖലയ്ക്കെതിരെ യു പി പൊലീസ് കേസ് എടുത്തിരിക്കുന്നത്. ക്രിമിനൽ ഗൂഢാലോചന, ജനങ്ങൾക്കിടയിൽ വിദ്വേഷം പടർത്താൻ ശ്രമിക്കുക, മത വികാരം വ്രണപ്പെടുത്തി എന്നീ കുറ്റങ്ങൾ ചുമത്തിയാണ് യുപി പൊലീസ് കേസെടുത്തിരിക്കുന്നത്. സിനിമ നിരോധിക്കണമെന്നാവശ്യപ്പെട്ട് ഗോമഹാസഭയുടെ അധ്യക്ഷൻ അജയ് ഗൗതം ആഭ്യന്തരമന്ത്രാലയത്തെയും സമീപിച്ചിട്ടുണ്ട്. കാനഡയിൽ പ്രദർശിപ്പിക്കുന്ന കാളി സിനിമയുടെ പോസ്റ്ററാണ്‌ വിവാദത്തിലായത്‌.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കാളി ദേവിയുടെ വസ്ത്രം ധരിച്ച സ്ത്രീ സിഗരറ്റ് വലിക്കുന്നതാണ് പോസ്റ്ററില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ചിത്രം. ഇവരുടെ കയ്യില്‍ എല്‍.ജി.ബി.ടി.ക്യൂ പ്ലസ് വിഭാഗത്തിന്‍റെ പതാകയും, ത്രിശൂലവും, അരിവാളും കാണാം. ഇതിനെതിരെ സംഘപരിവാര്‍ അനുകൂലികള്‍ രംഗത്തെത്തിയിരുന്നു. അതേസമയം, ഒന്നും നഷ്ടപ്പെടാനില്ലെന്നും ഒന്നിനെയും പേടിക്കാതെ സംസാരിക്കുന്നവരുടെ ഒപ്പം നില്‍ക്കാനാണ് ആഗ്രഹിക്കുന്നതെന്നും ലീന പ്രതികരിച്ചു. അതിന്‌ തന്‍റെ ജീവനാണ് വിലയായി നല്‍കേണ്ടതെങ്കില്‍ അത് നൽകുമെന്നും അവർ ട്വീറ്റ് ചെയ്തു. ഒരു സായാഹ്നത്തിൽ കാളി പ്രത്യക്ഷപ്പെട്ട് ടൊറന്റോയിലെ തെരുവുകളിൽ ഉലാത്തുന്നതാണ് ഡോക്കുമെന്‍ററിയുടെ ഇതിവൃത്തം. 

Contact the author

National Desk

Recent Posts

National Desk 11 months ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 11 months ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 11 months ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 11 months ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More