LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

നാടകം കളിച്ചു നിന്നാല്‍ എം എല്‍ എ സ്ഥാനവും നഷ്ടമാകും - സജി ചെറിയാനോട് കെ മുരളീധരന്‍

തിരുവനന്തപുരം: മന്ത്രി സജി ചെറിയാനെതിരെ വിമര്‍ശനവുമായി കെ  മുരളീധരന്‍ എം പി. സജി ചെറിയാന്‍ രാജിവെക്കണമെന്നും അല്ലെങ്കില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജി അവശ്യപ്പെടണമെന്നും  മുരളീധരന്‍ അവശ്യപ്പെട്ടു. മന്ത്രി രാജിവെച്ചില്ലെങ്കില്‍ കോണ്‍ഗ്രസ് കോടതിയെ സമീപിക്കും. അദ്ദേഹം നാടകം കളിച്ചു നിന്നാല്‍ എം എല്‍ എ സ്ഥാനവും നഷ്ടമാകുമെന്നും  മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു. ഭരണഘടനയെ വിമര്‍ശിക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ മന്ത്രി ഭരണഘടനയെ അവഹേളിക്കുകയാണ് ചെയ്തത്. ഇത് സത്യപ്രതിജ്ഞാ ലംഘനമാണെന്നും എം പി പറഞ്ഞു. 

അതേസമയം, മന്ത്രി സജി ചെറിയാന്റെ വിവാദ പ്രസംഗത്തെ വിമര്‍ശിച്ച് സി പി ഐ രംഗത്തെത്തി. ഭരണഘടനക്കെതിരായ പരാമര്‍ശം ഗുരുതരവും അനുചിതവുമാണെന്നാണ് സി പി ഐ നേതൃത്വത്തിന്റെ വിലയിരുത്തല്‍. മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം ഒരിക്കലും അംഗീകരിക്കാനാവാത്തതാണെന്നും പ്രസ്താവന ചൂണ്ടിക്കാട്ടി ആരെങ്കിലും കോടതിയെ സമീപിച്ചാല്‍ അത് തിരിച്ചടിയാകുമെന്നും സി പി ഐ നേതാക്കള്‍ പറയുന്നു. എന്നാല്‍ സി പി ഐ ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. മന്ത്രി സജി ചെറിയാന്റേത് നാക്കുപിഴയാണെന്നാണ് സിപിഎം നേതാക്കളുടെ വിശദീകരണം.

'ഇന്ത്യന്‍ ഭരണഘടന തൊഴിലാളികളെ കൊള്ളയടിക്കാനാണ് സഹായിക്കുന്നത്. ബ്രിട്ടിഷുകാര്‍ പറഞ്ഞു തയ്യാറാക്കി കൊടുത്ത ഭരണഘടന ഇന്ത്യക്കാര്‍ എഴുതി വെച്ചിരിക്കുകയാണ്. അതിന്‍റെ അരികിലും സൈഡിലുമൊക്കെയായി എന്തൊക്കയോ കാര്യങ്ങള്‍ എഴുതാന്‍ ശ്രമിച്ചിട്ടുണ്ട്. തൊഴിലാളുടെ സമരത്തെ അംഗീകരിക്കാത്ത നാടാണ് ഇന്ത്യ. രാജ്യത്ത് അംബാനിയും അദാനിയുമെല്ലാം വളര്‍ന്ന് വരാന്‍ കാരണം ഇന്ത്യന്‍ ഭരണഘടന അവര്‍ക്ക് നല്‍കുന്ന പരിരക്ഷയാണ്. സാധാരണ തൊഴിലാളികകള്‍ക്ക് കൂലി കൊടുക്കാതെ മണിക്കൂറുകളോളം ജോലി ചെയ്യിക്കുമ്പോള്‍ ഇന്ത്യന്‍ ഭരണഘടന അവര്‍ക്ക് സുരക്ഷ നല്‍കുന്നുണ്ടോ? ഇവിടെ എതെങ്കിലും തൊഴിലാളി യൂണിയന്‍ സമരം നടത്തിയാല്‍ സമൂഹത്തിന്‍റെ പിന്തുണ ലഭിക്കുന്നുണ്ടോ? എവിടെ പ്രശനമുണ്ടായാലും തൊഴിലാളികളാണ് അതിന്‍റെ പിന്നില്‍ എന്നല്ലേ ആദ്യം പറയുന്നത്.  മാധ്യമങ്ങളോ കോടതിയോ അവരുടെ ഒപ്പം നില്‍ക്കാറുണ്ടോ? എന്തിനാണ് തൊഴിലാളികള്‍ അവിടെ പോയി സമരം ചെയ്യുന്നത്, വേതനം കൂട്ടി ചോദിക്കുന്നതെന്ന് കോടതിയും ചോദിക്കുമെന്നാണ്' സജി ചെറിയാന്‍റെ വിവാദ പ്രസംഗം.

Contact the author

Web Desk

Recent Posts

Web Desk 11 months ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 11 months ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 11 months ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 11 months ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More