LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

അറിവില്ലായ്മ രാഷ്ട്രീയത്തില്‍ അയോഗ്യതയല്ല; സജി ചെറിയാന്‍റെ വെറും നാക്ക് പിഴയല്ല -ശശി തരൂര്‍

കോഴിക്കോട്: മന്ത്രി സജി ചെറിയാന്‍റെ ഭരണഘടനാ വിരുദ്ധ പ്രസ്താവനക്കെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് എം പി ശശി തരൂര്‍. സജി ചെറിയാന്‍റെ പ്രസ്താവന ശരിയല്ല. ഇത്തരം പരാമര്‍ശങ്ങള്‍ വെറും നാക്ക് പിഴയായി കാണാന്‍ സാധിക്കില്ലെന്നും ശശി തരൂര്‍ പറഞ്ഞു. ഭരണഘടനയെ തൊട്ട് സത്യപ്രതിജ്ഞ ചെയ്തവര്‍ ഇങ്ങനെ പറയുന്നത് ഉചിതമായ രീതിയല്ല. നേതാക്കള്‍ ചിന്തിച്ച് സംസാരിക്കണമെന്നും അറിവില്ലായ്മ രാഷ്ട്രീയത്തില്‍ ഒരു അയോഗ്യതയല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബ്രിട്ടിഷുകാര്‍ പറഞ്ഞതനുസരിച്ചാണ് ഇന്ത്യന്‍ ഭരണഘടന നിര്‍മ്മിച്ചതെന്ന പരാമര്‍ശം അംഗീകരിക്കാന്‍ സാധിക്കില്ല. മന്ത്രി കസേരയില്‍ ഇരിക്കുമ്പോള്‍ കുറച്ചുകൂടി ഉത്തരവാദിത്തതോടെ പെരുമാറണമെന്നും ശശി തരൂര്‍ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

വിവാദ പരാമര്‍ശവുമായി ബന്ധപ്പെട്ട് സജി ചെറിയാന്‍ മന്ത്രിസ്ഥാനം രാജി വെക്കണോ വേണ്ടയോ എന്നകാര്യത്തില്‍ നാളെ അന്തിമ തീരുമാനമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്‌. നാളെ ചേരുന്ന സമ്പൂര്‍ണ സെക്രട്ടറിയേറ്റ് യോഗത്തില്‍ അന്തിമ തീരുമാനമുണ്ടാകുമെന്നാണ് അനൌദ്യോഗിക വൃത്തങ്ങള്‍ നല്‍കുന്ന സൂചന. അതേസമയം, മന്ത്രി സജി ചെറിയാന്റെ വിവാദ പ്രസംഗത്തെ വിമര്‍ശിച്ച് സി പി ഐ രംഗത്തെത്തിയിരുന്നു. ഭരണഘടനക്കെതിരായ പരാമര്‍ശം ഗുരുതരവും അനുചിതവുമാണെന്നാണ് സി പി ഐ നേതൃത്വത്തിന്റെ വിലയിരുത്തല്‍. മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം ഒരിക്കലും അംഗീകരിക്കാനാവാത്തതാണെന്നും പ്രസ്താവന ചൂണ്ടിക്കാട്ടി ആരെങ്കിലും കോടതിയെ സമീപിച്ചാല്‍ അത് തിരിച്ചടിയാകുമെന്നും സി പി ഐ നേതാക്കള്‍ പറയുന്നു. എന്നാല്‍ സി പി ഐ ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. മന്ത്രി സജി ചെറിയാന്റേത് നാക്കുപിഴയാണെന്നാണ് സിപിഎം നേതാക്കളുടെ വിശദീകരണം.

Contact the author

Web Desk

Recent Posts

Web Desk 2 weeks ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 2 weeks ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 2 weeks ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 2 weeks ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 2 weeks ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 2 weeks ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More