LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

പി ടി ഉഷയും ഇളയരാജയും രാജ്യസഭയിലേക്ക്‌

തിരുവനന്തപുരം: കായിക താരം പി ടി ഉഷയും സംഗീത ഇതിഹാസം ഇളയരാജയും രാജ്യസഭയിലേക്ക്. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് രാഷ്ട്രപതി രാജ്യസഭയിലേക്ക് നാമനിര്‍ദേശം നല്‍കിയവര്‍ക്ക് അഭിനന്ദനങ്ങള്‍ അറിയിച്ചുകൊണ്ട് പ്രഖ്യാപനം നടത്തിയത്.  ബാഹുബലിയടക്കമുളള തെലുങ്ക് സിനിമകളുടെ തിരക്കഥാകൃത്തും സംവിധായകനുമായ വി. വിജയേന്ദ്ര പ്രസാദ്, കര്‍ണാടകയിലെ ധര്‍മ്മസ്ഥലക്ഷേത്ര ധര്‍മ്മാധികാരിയും സാമൂഹ്യ പ്രവര്‍ത്തകനുമായ ഡോ. ഡി വീരേന്ദ്ര ഹെഗ്‌ഡെ എന്നിവരാണ് രാഷ്ട്രപതി രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്ത മറ്റ് രണ്ടു പേര്‍. ഹൈദരാബാദില്‍ ചേര്‍ന്ന ബിജെപി ദേശീയ നിര്‍വാഹക സമിതി യോഗത്തില്‍ ദക്ഷിണേന്ത്യയില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്താന്‍ തീരുമാനമെടുത്തിരുന്നു. അതിനുപിന്നാലെയാണ് രാഷ്ട്രപതി ദക്ഷിണേന്ത്യയില്‍നിന്നുളള നാലുപേരെ ഒരുമിച്ച് രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്തത്.

ഓരോ ഇന്ത്യക്കാരനും പി ടി ഉഷ പ്രചോദനമാണെന്നും യുവ കായിക താരങ്ങളെ വളര്‍ത്തിയെടുക്കുന്നതിനായി അവര്‍ ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയുടെ എല്ലാലത്തെയും മികച്ച കായിക താരങ്ങളിലൊരാളായ പി ടി ഉഷ രാജ്യസഭയിലേക്കെത്തുന്നതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. തന്റെ സംഗീതം കൊണ്ട് നിരവധി തലമുറകളെ ആകര്‍ഷിച്ച പ്രതിഭ എന്നാണ് പ്രധാനമന്ത്രി ഇളയരാജയെ വിശേഷിപ്പിച്ചത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ദശാബ്ദങ്ങളായി കലാരംഗത്തുപ്രവര്‍ത്തിക്കുന്നയാളാണ് വി വിജയേന്ദ്ര പ്രസാദ്. ഇന്ത്യയുടെ സാംസ്‌കാരിക പൈതൃകം ആഗോളതലത്തില്‍ അടയാളപ്പെടുത്തുന്നതാണ് വിജയേന്ദ്ര പ്രസാദിന്റെ സൃഷ്ടികള്‍ എന്നും പ്രധാനമന്ത്രി അഭിനന്ദന സന്ദേശത്തില്‍ പറഞ്ഞു. വീരേന്ദ്ര ഹെഗ്‌ഡെയെക്കുറിച്ച്, സാമൂഹ്യരംഗത്ത് കര്‍മനിരതന്‍, ധര്‍മ്മസ്ഥല ക്ഷേത്രത്തില്‍ പ്രാര്‍ത്ഥിക്കുന്നതിനും ആരോഗ്യ വിദ്യാഭ്യാസ സാംസ്‌കാരിക മേഖലകളിലെ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് സാക്ഷിയാകാനുമുളള അവസരം തനിക്ക് ലഭിച്ചു എന്നാണ്  പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചത്.

Contact the author

National Desk

Recent Posts

National Desk 2 weeks ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 2 weeks ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 2 weeks ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 2 weeks ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More