LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ച എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്ക് സ്വീകരണം

വയനാട്: രാഹുല്‍ ഗാന്ധിയുടെ എംപി ഓഫീസ് ആക്രമിച്ച കേസില്‍ ജാമ്യം കിട്ടിയ എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്ക് ജയിലിനുപുറത്ത് ഗംഭീര സ്വീകരണം. എസ് എഫ് ഐ-സി പി എം പ്രവര്‍ത്തകരാണ് പ്രതികള്‍ക്ക് സ്വീകരണം നല്‍കിയത്. ഡി വൈ എഫ് ഐയുടെ ജില്ലാ നേതാക്കളും ജയിലില്‍നിന്നിറങ്ങിയ പ്രവര്‍ത്തകരെ സ്വീകരിക്കാനെത്തിയിരുന്നു. മുദ്രാവാക്യം വിളിച്ചും ചുവപ്പും വെളളയും നിറത്തിലുളള റിബണുകള്‍ കൊണ്ടുളള മാലകള്‍ കഴുത്തിലണിയിച്ചുമായിരുന്നു ഇവര്‍ക്ക് പാര്‍ട്ടി പ്രവര്‍ത്തകര്‍ വരവേല്‍പ്പ് നല്‍കിയത്. ഇന്നലെ കല്‍പ്പറ്റ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ച കേസില്‍ എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്ക് ജാമ്യം അനുവദിച്ചത്.

എസ് എഫ് ഐ വയനാട് ജില്ലാ പ്രസിഡന്റായിരുന്ന ജോയല്‍ ജോസഫും സെക്രട്ടറിയായിരുന്ന ജിഷ്ണു ഷാജിയും മൂന്ന് വനിതാ പ്രവര്‍ത്തകരും ഉള്‍പ്പെടെ 29 പേരാണ് ജൂണ്‍ 26-ന് അറസ്റ്റിലായത്. 12 ദിവസം റിമാന്റില്‍ കഴിഞ്ഞതിനുശേഷമാണ് ഇവര്‍ക്ക് കോടതി ജാമ്യമനുവദിച്ചത്. വിദ്യാര്‍ത്ഥികളുടെ പരീക്ഷകളടക്കം പരിഗണിച്ചാണ് ജാമ്യം നല്‍കിയത്. അമ്പതിനായിരം രൂപയുടെ ബോണ്ട് കെട്ടിവയ്ക്കണം, എല്ലാ ബുധനാഴ്ച്ചകളിലും അന്വേഷണ ഉദ്യോഗസ്ഥനുമുന്നില്‍ ഹാജരാകണം, ജില്ല വിട്ടുപോകരുത് എന്നീ ഉപാധികളോടെയാണ് ജാമ്യം.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ച സംഭവം ദേശീയ തലത്തില്‍ വലിയ ചര്‍ച്ചയായതോടെ എസ് എഫ് ഐയുടെ വയനാട് ജില്ലാ കമ്മിറ്റി പിരിച്ചുവിട്ടിരുന്നു. പാര്‍ട്ടി പ്രാദേശിക അന്വേണഷം നടത്തി. എംപി ഓഫീസ് ആക്രമിച്ചത് ജില്ലാ നേതൃത്വത്തിന്റെ അറിവോടെയാണ് എന്ന വിലയിരുത്തലുണ്ടായതോടെയാണ് കമ്മിറ്റി പിരിച്ചുവിടാന്‍ തീരുമാനമായത്. രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ച സംഭവത്തെ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും മുഖ്യമന്ത്രി പിണറായി വിജയനുമുള്‍പ്പെടെയുളള സിപിഎം നേതാക്കള്‍ തളളിപ്പറഞ്ഞിരുന്നു. ബഫര്‍സോണ്‍ വിഷയത്തില്‍ രാഹുല്‍ ഗാന്ധി ഇടപെടുന്നില്ലെന്ന് ആരോപിച്ചായിരുന്നു എസ് എഫ് ഐ പ്രവര്‍ത്തകര്‍ അദ്ദേഹത്തിന്‍റെ ഓഫീസ് അടിച്ചുതകര്‍ത്തത്.

Contact the author

Web Desk

Recent Posts

Web Desk 11 months ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 11 months ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 11 months ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 11 months ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More