LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കുട്ടികള്‍ക്കുമുന്നില്‍ നഗ്നതാ പ്രദര്‍ശനം നടത്തിയ ശ്രീജിത്ത് രവിക്ക് ജാമ്യമില്ല

തൃശൂര്‍: കുട്ടികള്‍ക്കുമുന്നില്‍ നഗ്നതാ പ്രദര്‍ശനം നടത്തിയ കേസില്‍ നടന്‍ ശ്രീജിത്ത് രവിക്ക് ജാമ്യം നിഷേധിച്ച് കോടതി. ശ്രീജിത്തിനെ പതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. റിമാന്‍ഡ് കാലാവധി കഴിഞ്ഞതിനുശേഷം പ്രതിയുടെ ജാമ്യഹര്‍ജി കോടതി വീണ്ടും പരിഗണിക്കും. തൃശൂര്‍ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് കേസ് പരിഗണിച്ചത്. തനിക്ക് മാനസിക രോഗമുളളതിനാല്‍ ജാമ്യം അനുവദിക്കണമെന്നായിരുന്നു ശ്രീജിത്ത് രവി കോടതിയില്‍ പറഞ്ഞത്. രോഗം മൂലമാണ് തെറ്റ് ചെയ്തതെന്നും കൂടുതല്‍ ചികിത്സ തേടേണ്ടതുണ്ടെന്നും ശ്രീജിത്ത് കോടതിയില്‍ പറഞ്ഞു.

രോഗവുമായി ബന്ധപ്പെട്ട് ഡോക്ടര്‍ നല്‍കിയ രേഖയും അദ്ദേഹം സമര്‍പ്പിച്ചിരുന്നു. എന്നാല്‍ പ്രതിക്ക് ജാമ്യം നല്‍കരുതെന്നും ജാമ്യത്തില്‍വിടുന്നത് സമൂഹത്തിന് തെറ്റായ സന്ദേശമാണ് നല്‍കുകയെന്നും പ്രൊസിക്ക്യൂഷന്‍ വാദിച്ചു. ഡോക്ടര്‍ നല്‍കിയതെന്ന പേരില്‍ സമര്‍പ്പിച്ച രേഖ തന്ത്രപൂര്‍വ്വം കേസില്‍നിന്ന് രക്ഷപ്പെടാനുളള പ്രതിയുടെ ശ്രമമാണെന്നും പ്രൊസിക്ക്യൂഷന്‍ കോടതിയില്‍ പറഞ്ഞു. ഇക്കാര്യം അംഗീകരിച്ചാണ് കോടതി ശ്രീജിത്ത് രവിക്ക് ജാമ്യം നിഷേധിച്ചത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കുട്ടികള്‍ക്കുനേരേ നഗ്നതാ പ്രദര്‍ശനം നടത്തിയ കേസില്‍ ഇന്ന് രാവിലെ തൃശൂര്‍ വെസ്റ്റ് പൊലീസാണ് ശ്രീജിത്ത്‌ രവിയെ അറസ്റ്റ് ചെയ്തത്. പോക്‌സോ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്. രണ്ടുദിവസം മുന്‍പാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. തൃശൂര്‍ അയ്യന്തോള്‍ എസ് എന്‍ പാര്‍ക്കിനുസമീപം കാര്‍ നിര്‍ത്തിയ ശ്രീജിത്ത് പതിനൊന്നും അഞ്ചും വയസുളള കുട്ടികള്‍ക്കുമുന്നില്‍ നഗ്നതാ പ്രദര്‍ശനം നടത്തി അവിടെനിന്ന് പോവുകയായിരുന്നു. കുട്ടികള്‍ വിവരം മാതാപിതാക്കളെ അറിയിക്കുകയും തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു. പ്രതിക്കായി അന്വേഷണം ആരംഭിച്ചെങ്കിലും തെളിവുകള്‍ ലഭിച്ചിരുന്നില്ല. എന്നാല്‍ സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ചതോടെ ശ്രീജിത്ത് രവിയുടെ വാഹനം പൊലീസ് തിരിച്ചറിയുകയായിരുന്നു. 

ഇതിനുമുന്‍പും വിദ്യാര്‍ത്ഥികളോട് മോശമായി പെരുമാറിയതിന്റെ പേരില്‍ ശ്രീജിത്ത് രവി അറസ്റ്റിലായിട്ടുണ്ട്. 2016-ലായിരുന്നു സംഭവം. സ്‌കൂളിലേക്ക് പോവുകയായിരുന്ന പെണ്‍കുട്ടികള്‍ക്കുമുന്നില്‍ നഗ്നതാ പ്രദര്‍ശനം നടത്തുകയും കുട്ടികളെ ഉള്‍പ്പെടുത്തി സെല്‍ഫി എടുക്കാന്‍ ശ്രമിക്കുകയും ചെയ്തു എന്നായിരുന്നു പരാതി. പാലക്കാട് ഒറ്റപ്പാലം പൊലീസാണ് അന്ന് ഇയാള്‍ക്കെതിരെ കേസെടുത്തത്. തന്നെ തെറ്റിദ്ധരിക്കുകയും കാര്യങ്ങള്‍ വളച്ചൊടിക്കുകയുമായിരുന്നു എന്നാണ് അന്ന് ശ്രീജിത്ത് രവി നല്‍കിയ വിശദീകരണം.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More