LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ചിന്തന്‍ ശിബിരത്തിനിടയിലെ പീഡനം; പരാതി ലഭിച്ചിട്ടില്ലെന്ന് യൂത്ത്കോണ്‍ഗ്രസ്

തിരുവനന്തപുരം: കോണ്‍ഗ്രസ് പാര്‍ട്ടി സമ്മേളനമായ ചിന്തന്‍ ശിബരത്തില്‍ വെച്ച് ലൈംഗീക അതിക്രമം നേരിടേണ്ടിവന്നു എന്ന് പെണ്‍കുട്ടി പരാതി നല്‍കിയിട്ടില്ലെന്ന് യൂത്ത്കോണ്‍ഗ്രസ്. പെണ്‍കുട്ടിയുടെ പരാതി ലഭിച്ചിട്ടും നേതൃത്വം അത് പൊലീസിന് കൈമാറാന്‍ തയ്യാറായില്ലെന്ന തരത്തില്‍ വാര്‍ത്ത കണ്ടുവെന്നും അത് അടിസ്ഥാന രഹിതമാണെന്നും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മറ്റി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. പരാതിയെക്കുറിച്ച് പറയേണ്ടത് അത് നേരിട്ടവരാണ്. ഏതെങ്കിലും പെണ്‍കുട്ടിക്ക് അത്തരമൊരു അനുഭവം ചിന്തന്‍ ശിബിരത്തില്‍ വെച്ച് നേരിടേണ്ടി വന്നിട്ടുണ്ടെങ്കില്‍ എല്ലാവിധ നിയമസഹായവും നല്‍കുമെന്നും യൂത്ത് കോണ്‍ഗ്രസിന് സ്വന്തമായി പൊലീസും കോടതിയുമില്ലെന്നും നേതൃത്വം കൂട്ടിച്ചേര്‍ത്തു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കുറ്റക്കാരനാണെങ്കില്‍ ആരെയും രക്ഷിക്കില്ലെന്നും സിപിഎം നടപ്പാക്കുന്നത് പോലെ പാര്‍ട്ടി കോടതികളില്‍ ഇത്തരം പ്രശ്നങ്ങള്‍ തീര്‍പ്പാക്കില്ലെന്നും വാര്‍ത്താക്കുറിപ്പില്‍ വിശദീകരിക്കുന്നു. പാലക്കാട്‌ നടന്ന ചിന്തന്‍ ശിബിരത്തില്‍ വെച്ച് പ്രതിനിധിയായ പെണ്‍കുട്ടിയോട് വിവേക് നായര്‍ മോശമായി പെരുമാറിയെന്നാണ് പരാതി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന എക്സിക്യൂട്ടീവ്‌ അംഗമായിരുന്ന വിവേക്‌ നായർക്കെതിരായ പെണ്‍കുട്ടിയുടെ പരാതി കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. ദളിത്‌ വിഭാഗത്തില്‍ നിന്നും വരുന്നതിനാല്‍ നിരവധി പ്രശനങ്ങള്‍ നേരിടേണ്ടി വരുന്നുണ്ടെന്നും അതില്‍ ഒന്നാണ് ലൈംഗീക അതിക്രമമെന്നും കത്തില്‍ പറയുന്നു. പരാതി പുറത്തുവന്നതോടെ സംസ്ഥാന നേതൃത്വത്തിന്‍റെ ശുപാർശ അനുസരിച്ച് വിവേകിനെ സംഘടനയുടെ  പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കി. 

Contact the author

Web Desk