LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

രാജ്യസഭയിലെത്താന്‍ യോഗ്യയാണെന്ന് കുറച്ചുകാലമായി തെളിയിച്ചുകൊണ്ടിരിക്കുകയാണ്- പി ടി ഉഷക്കെതിരെ എളമരം കരീം

കോഴിക്കോട്: രാജ്യസഭാംഗയായി രാഷ്ട്രപതി നാമനിര്‍ദേശം ചെയ്ത കായിക താരം പി ടി ഉഷക്കെതിരെ പരോക്ഷ വിമര്‍ശനവുമായി സിപിഎം നേതാവ് എളമരം കരീം. സംഘപരിവാറിന് അനുകൂലമായി പെരുമാറുന്നവര്‍ക്ക് പാരിതോഷികങ്ങള്‍ ലഭിക്കുന്ന സ്ഥിതിയാണ് ഇപ്പോഴുളളതെന്നും കേരളത്തില്‍നിന്ന് രാജ്യസഭയിലേക്ക് നാമനിര്‍ദേശം ലഭിച്ചയാള്‍ തനിക്ക് അതിനുളള യോഗ്യതയുണ്ടെന്ന് കുറച്ചുകാലമായി തെളിയിച്ചുകൊണ്ടിരിക്കുകയാണെന്നും എളമരം കരീം പറഞ്ഞു. പി ടി ഉഷയുടെ പേര് പറയാതെയായിരുന്നു എളമരം കരീമിന്റെ പരാമര്‍ശം. 

മനുഷ്യാവകാശപ്രവര്‍ത്തക ടീസ്റ്റ സെതല്‍വാദിനെയും മുന്‍ ഡിജിപി ആര്‍ ബി ശ്രീകുമാറിനെയും വിട്ടയക്കണമെന്നാവശ്യപ്പെട്ട് ഭരണഘടനാ സംരക്ഷണ സമിതി കോഴിക്കോട് ടൗണ്‍ഹാളില്‍ നടത്തിയ പ്രതിഷേധ സദസ്സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 'അയോധ്യാ കേസില്‍ വിധി പ്രഖ്യാപിച്ച ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് വിരമിച്ചതിന്റെ അടുത്ത മാസം തന്നെ രാജ്യസഭാംഗമായി നാമനിര്‍ദേശം ചെയ്യപ്പെട്ടു. ഇപ്പോള്‍ കേരളത്തില്‍നിന്ന് ഒരാളെ നാമനിര്‍ദേശം ചെയ്തിട്ടുണ്ട്. അതിന് തനിക്ക് യോഗ്യതയുണ്ടെന്ന് കുറച്ചുകാലമായി അവര്‍ തെളിയിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഏഷ്യാഡ് യോഗ്യതയ്ക്കുപുറമേയുളള യോഗ്യതയാണ് അവര്‍ തെളിയിച്ചത്.'-എളമരം കരീം പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് രാഷ്ട്രപതി രാജ്യസഭയിലേക്ക് നാമനിര്‍ദേശം നല്‍കിയവര്‍ക്ക് അഭിനന്ദനങ്ങള്‍ അറിയിച്ചുകൊണ്ട് പ്രഖ്യാപനം നടത്തിയത്. കായിക താരം പി ടി ഉഷ, സംഗീത ഇതിഹാസം ഇളയരാജ, ബാഹുബലിയടക്കമുളള തെലുങ്ക് സിനിമകളുടെ തിരക്കഥാകൃത്തും സംവിധായകനുമായ വി. വിജയേന്ദ്ര പ്രസാദ്, കര്‍ണാടകയിലെ ധര്‍മ്മസ്ഥലക്ഷേത്ര ധര്‍മ്മാധികാരിയും സാമൂഹ്യ പ്രവര്‍ത്തകനുമായ ഡോ. ഡി വീരേന്ദ്ര ഹെഗ്‌ഡെ എന്നിവരാണ് രാഷ്ട്രപതി രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്തവര്‍. ഹൈദരാബാദില്‍ ചേര്‍ന്ന ബിജെപി ദേശീയ നിര്‍വാഹക സമിതി യോഗത്തില്‍ ദക്ഷിണേന്ത്യയില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്താന്‍ തീരുമാനമെടുത്തിരുന്നു. അതിനുപിന്നാലെയാണ് രാഷ്ട്രപതി ദക്ഷിണേന്ത്യയില്‍നിന്നുളള നാലുപേരെ ഒരുമിച്ച് രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്തത്.

Contact the author

Web Desk

Recent Posts

Web Desk 2 weeks ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 2 weeks ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 2 weeks ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 2 weeks ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 2 weeks ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 2 weeks ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More