ചെന്നൈ: ഹൃദയാഘാതം മൂലം നടന് വിക്രമിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചെന്നൈയിലെ കാവേരി ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ ആരോഗ്യനില സംബന്ധിച്ച് വിവരങ്ങളൊന്നും ആശുപത്രി അധികൃതര്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. കൊവിഡ് മുക്തനായി ആരോഗ്യം വീണ്ടെടുക്കുന്നതിനിടെയാണ് ഹൃദയാഘാതം വന്നതെന്നാണ് വിവരം. ഇന്ന് വൈകുന്നേരം ആറുമണിക്ക് ചെന്നൈയില്‍ നടക്കുന്ന പൊന്നിയിന്‍ സെല്‍വന്റെ ടീസര്‍ ലോഞ്ചില്‍ പങ്കെടുക്കേണ്ടതായിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
മണിരത്നം സംവിധാനം ചെയ്യുന്ന പൊന്നിയിന്‍ സെല്വന് എന്ന ചിത്രത്തില്‍ ആദിത്യ കരികാലന് എന്ന കഥാപാത്രമായാണ് വിക്രം എത്തുന്നത്. തമിഴ്, മലയാളം, തെലുങ്ക്, ഹിന്ദി, കന്നഡ എന്നീ ഭാഷകളിലായി ഡിസംബര്‍ മുപ്പതിനാണ് ചിത്രം റിലീസ് ചെയ്യുന്നത്. വിക്രമിനൊപ്പം വലിയ താരനിരതന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ജയം രവി, കാര്‍ത്തി, ഐശ്വര്യാ റായ്, തൃഷ, റഹ്മാന്, പ്രഭു, ജയറാം, പ്രകാശ് രാജ്, ശോഭിതാ ദുതിപാല തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.