തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ കോവിഡ് -19 പ്രതിരോധകാര്യത്തില്‍ മികച്ച പ്രവര്‍ത്തനമാണ് കാഴ്ചവെക്കുന്നത് എന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ പറഞ്ഞു.
എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്‍റെ പ്രവര്‍ത്തങ്ങളെ നിരന്തരം വിമര്‍ശിക്കുന്ന പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ രീതി ശരിയെല്ലെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ അഭിപ്രായപ്പെട്ടു. കോണ്‍ഗ്രസ്സിന്‍റെ അഖിലേന്ത്യാ നേതാവ് രാഹുല്‍ ഗാന്ധി പോലും കേന്ദ്ര സര്‍ക്കാരിനെ പിന്തുണക്കുകയാണ്.
രാവിലെ എഴുന്നേറ്റ് എല്ലാത്തിനെയും വിമര്‍ശിക്കുന്ന രീതി ശരിയല്ല. പ്രതിപക്ഷം കടമ മറക്കുകയാണെന്നും ക്രിയാത്മക സമീപനം പ്രതിപക്ഷത്തിന്‍റെ ഭാഗത്തു നിന്നുണ്ടാകണമെന്നും കെ.സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.