LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

സ്‌നേഹത്തിനും പ്രാര്‍ത്ഥനകള്‍ക്കും നന്ദി; വിക്രമിന്റെ വീഡിയോ വൈറല്‍

കഴിഞ്ഞ ദിവസമാണ് ശാരീരിക അസ്വാസ്ഥ്യത്തെതുടര്‍ന്ന് നടന്‍ വിക്രമിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വാര്‍ത്ത പുറത്തുവന്നതിനുപിന്നാലെ വിക്രമിന്റെ ആരാധകരും സിനിമാ-രാഷ്ട്രീയ മേഖലയില്‍നിന്നുളളവരുമെല്ലാം അദ്ദേഹത്തിന് പ്രാര്‍ത്ഥനകളറിയിച്ച് രംഗത്തെത്തുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ചിയാന്‍ വിക്രം ആരാധകരുടെ പ്രാര്‍ത്ഥനകള്‍ക്കും സ്‌നേഹത്തിനും നന്ദി പറയുന്ന വീഡിയോ വൈറലാവുകയാണ്. 'ചിയാന്‍ ഈസ് ബാക്ക്' എന്ന തലക്കെട്ടോടെ തമിഴ് ഓണ്‍ലൈന്‍ മാധ്യമങ്ങളും വിക്രം ആരാധകരും വീഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവെയ്ക്കുന്നുണ്ട്. വീഡിയോയില്‍ 'നിങ്ങളുടെ സ്‌നേഹവും വാത്സല്യവും കാണുമ്പോള്‍ ഒരുപാട് സന്തോഷമുണ്ട്. എന്നോടൊപ്പം എല്ലായ്‌പ്പോഴും നിന്നതിന് നന്ദി' എന്നാണ് വിക്രം പറയുന്നത്. വളരെക്കാലം മുന്‍പ് പുറത്തുവന്ന വീഡിയോയാണ് ആരാധകര്‍ ഇപ്പോള്‍ വീണ്ടും വൈറലാക്കിയിരിക്കുന്നത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ജൂലൈ എട്ടിനാണ് നെഞ്ചുവേദനയെത്തുടര്‍ന്ന് വിക്രമിനെ ചെന്നൈ കാവേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഹൃദയാഘാതമാണ് സംഭവിച്ചതെന്ന തരത്തില്‍ അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ വിക്രമിന് ഹൃദയാഘാതമല്ലെന്നും നെഞ്ചില്‍ ചെറിയ അസ്വസ്ഥത അനുഭവപ്പെട്ടതിനെത്തുടര്‍ന്നാണ് ആശുപത്രിയിലെത്തിച്ചതെന്നും വ്യക്തമാക്കി വിക്രമിച്ച മകന്‍ ധ്രുവ് വിക്രമും ആശുപത്രി അധികൃതരും രംഗത്തെത്തി. 'ഹൃദയാഘാതമല്ല. അപ്പയ്ക്ക് നെഞ്ചില്‍ ചെറിയ അസ്വസ്ഥതയുണ്ടായതിനെത്തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വ്യാജ വാര്‍ത്തകളില്‍ വേദനയുണ്ട്. അദ്ദേഹത്തിനും കുടുംബത്തിനും ഈ അവസരത്തില്‍ സ്വകാര്യത നല്‍കണം. ചിയാന്‍ ഇപ്പോള്‍ സുഖമായിരിക്കുന്നു'-എന്നാണ് ധ്രുവ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.

Contact the author

Web Desk

Recent Posts

National Desk 2 weeks ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 2 weeks ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 2 weeks ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 2 weeks ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More