LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

നടി ആക്രമിക്കപ്പെട്ട കേസ്; പ്രതി ദിലീപിനെ പിന്തുണച്ച് ശ്രീലേഖ ഐ പി എസ്

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതി ദിലീപിനെ പിന്തുണച്ച് മുന്‍ ജയില്‍ ഡിജിപി ശ്രീലേഖാ ഐ പി എസ്. ദിലീപിനെതിരെ പൊലീസ് വ്യാജ തെളിവുകളുണ്ടാക്കിയെന്നും പള്‍സര്‍ സുനി ദിലീപിനൊപ്പം നില്‍ക്കുന്ന ചിത്രം ഫോട്ടോഷോപ്പ് ചെയ്തതാണെന്നും ശ്രീലേഖ ഐ പി എസ് പറഞ്ഞു. പള്‍സര്‍ സുനി നേരത്തെയും നടിമാരെ തട്ടിക്കൊണ്ടുപോയി മൊബൈലില്‍ ചിത്രങ്ങള്‍ പകര്‍ത്തി അവരെ ബ്ലാക്ക് മെയില്‍ ചെയ്തിട്ടുണ്ടെന്നും കരിയര്‍ ഇല്ലാതായിപ്പോകുമോ എന്ന ഭയവും മാനഹാനിയും ഭയന്നാണ് നടിമാര്‍ പരാതി നല്‍കാതിരുന്നതെന്നും അവര്‍ പറഞ്ഞു. തന്റെ യൂട്യൂബ് ചാനലായ സസ്‌നേഹം ശ്രീലേഖയിലൂടെയായിരുന്നു ശ്രീലേഖാ ഐ പി എസിന്റെ വെളിപ്പെടുത്തല്‍. 

'നടി ആക്രമിക്കപ്പെട്ട സമയത്ത് ഞാന്‍ ജയില്‍ ഡിജിപിയായിരുന്നു. അന്ന് എനിക്ക് അടുപ്പമുളള ചില നടിമാര്‍ പള്‍സര്‍ സുനിയെപ്പറ്റി പറഞ്ഞിട്ടുണ്ട്. വിശ്വാസ്യത പിടിച്ചുപറ്റി തട്ടിക്കൊണ്ടുപോയി ദൃശ്യങ്ങള്‍ പകര്‍ത്തി ബ്ലാക്ക് മെയില്‍ ചെയ്തിട്ടുണ്ടെന്നും കരിയറിനെ ബാധിക്കുമെന്ന് കരുതി കാശ് കൊടുത്ത് സെറ്റില്‍ ചെയ്യുകയായിരുന്നു എന്നുമാണ് അവര്‍ പറഞ്ഞത്. പള്‍സര്‍ സുനിക്ക് ജയിലില്‍ ഫോണ്‍ എത്തിച്ചുകൊടുത്തത് പൊലീസുകാരാണ്. ജയിലില്‍നിന്ന് ദിലീപിന് കത്തയച്ചത് പള്‍സര്‍ സുനിയല്ല. സുനി അറസ്റ്റിലായി രണ്ടാഴ്ച്ചയോളം പൊലീസ് കസ്റ്റഡിയിലുണ്ടായിരുന്നു. ഇത്രദിവസം ചോദ്യംചെയ്തിട്ടും ഇതൊരു ക്വട്ടേഷനാണെന്ന് കണ്ടെത്താന്‍ പൊലീസിന് കഴിയാതെ പോയത് എന്തുകൊണ്ടാണ്'- ശ്രീലേഖാ ഐ പി എസ് ചോദിച്ചു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

'കേസിലെ സാക്ഷികള്‍ കൂറുമാറാന്‍ കാരണം പൊലീസ് കേസ് ശരിയായി അന്വേഷിക്കാത്തതാണ്. ദിലീപും പള്‍സര്‍ സുനിയും കണ്ടതിന് തെളിവുകളില്ല. ഒരേ ടവര്‍ ലൊക്കേഷനില്‍ രണ്ടുപേരും വന്നു എന്നത് തെളിവായി കണക്കാക്കാനാവില്ല. സുനിയും കൂട്ടരും ക്വട്ടേഷന്‍ സംഘങ്ങളാണോ എന്ന് എനിക്ക് സംശയമുണ്ട്. ഇവരുടെ മുന്‍കാല ചെയ്തികളെല്ലാം പണമുണ്ടാക്കാന്‍ വേണ്ടിയുളളതായിരുന്നു. കേസില്‍ ആദ്യം കുറ്റപത്രം സമര്‍പ്പിച്ചതിനുശേഷമാണ് പള്‍സര്‍ സുനി ദിലീപിനയച്ചതെന്ന പേരിലുളള കത്ത് പുറത്തുവന്നത്. ഇതിനുപിന്നില്‍ ഗൂഢാലോചനയുണ്ട്. ദിലീപിനെ തുടക്കംമുതല്‍ സംശയിച്ചത് മാധ്യമങ്ങളാണ്. പൊലീസിനുമേല്‍ മാധ്യമങ്ങളുടെ വലിയ സമ്മര്‍ദ്ദമുണ്ടായിരുന്നു'-അവര്‍ കൂട്ടിച്ചേര്‍ത്തു.

Contact the author

Web Desk

Recent Posts

Web Desk 11 months ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 11 months ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 11 months ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 11 months ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More