LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ദിലീപിനെ രക്ഷിക്കാനുളള ക്യാംപെയ്‌ന്റെ തലപ്പത്ത് പ്രവര്‍ത്തിക്കുന്നയാളാണ് ആര്‍ ശ്രീലേഖ- ബാലചന്ദ്രകുമാര്‍

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പ്രതി ദിലീപിനെ പിന്തുണച്ചുളള മുന്‍ ജയില്‍ ഡിജിപി ശ്രീലേഖ ഐ പി എസിന്റെ പ്രതികരണത്തെ വിമര്‍ശിച്ച് സംവിധായകന്‍ ബാലചന്ദ്രകുമാര്‍. സര്‍വ്വീസില്‍ നിന്ന് ഇറങ്ങിയതിന്റെ പിറ്റേന്നുമുതല്‍ അവര്‍ ദിലീപിനെ എങ്ങനെ രക്ഷിക്കാമെന്ന ക്യാംപെയ്‌ന്റെ തലപ്പത്ത് ജോലി ചെയ്യുകയാണെന്നും ശ്രീലേഖയുടേത് വെളിപ്പെടുത്തലല്ല ആരോപണങ്ങള്‍ മാത്രമാണെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു. 'ദിലീപിനെ രക്ഷിക്കാനാണ് ശ്രീലേഖ ശ്രമിക്കുന്നത്. അവരുണ്ടാക്കിയ തിരക്കഥയാണ് ഇപ്പോള്‍ കാണുന്നത്. കേരളാ പൊലീസിനെ മോശക്കാരാക്കാനുളള ഗൂഢാലോചനയാണ് അവരിപ്പോള്‍ നടത്തുന്നത്. ശ്രീലേഖ ഇപ്പോള്‍ ആരോപിക്കുന്ന കാര്യങ്ങള്‍ എന്തുകൊണ്ടാണ് അധികാരത്തിലിരുന്ന സമയത്ത് സര്‍ക്കാരിനെ അറിയിക്കാതിരുന്നത്? അവര്‍ക്ക് ദിലീപിനോട് ആരാധനയാണ്. ഒരു അജണ്ടയുടെ ഭാഗമായാണ് അവരിപ്പോള്‍ ആരോപണങ്ങള്‍ നടത്തുന്നത്'- ബാലചന്ദ്രകുമാര്‍ പറഞ്ഞു.

അതേസമയം, ശ്രീലേഖാ ഐ പി എസിനെതിരെ കോടതിയലക്ഷ്യ നടപടിയെടുക്കാനൊരുങ്ങുകയാണ് പ്രൊസിക്ക്യൂഷന്‍. വിസ്താരം നടക്കുന്ന കേസില്‍ പ്രതി നിരപരാധിയെന്ന് പരസ്യമായി പറയുന്നത് കോടതിയലക്ഷ്യത്തിന്റെ പരിധിയില്‍ വരുമെന്നാണ് വിലയിരുത്തല്‍. ശ്രീലേഖയുടെ ആരോപണങ്ങള്‍ക്ക് തെളിവുണ്ടെങ്കില്‍ ഹാജരാക്കാന്‍ ആവശ്യപ്പെടാമെന്നും അവരില്‍നിന്ന് മൊഴിയെടുക്കാമെന്നും പ്രൊസിക്ക്യൂഷന് നിയമോപദേശം ലഭിച്ചിട്ടുണ്ട്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ദിലീപിനെതിരെ പൊലീസ് വ്യാജ തെളിവുകളുണ്ടാക്കിയെന്നും പള്‍സര്‍ സുനി ദിലീപിനൊപ്പം നില്‍ക്കുന്ന ചിത്രം ഫോട്ടോഷോപ്പ് ചെയ്തതാണെന്നുമാണ് ശ്രീലേഖ ഐപിഎസ് തന്‍റെ യൂട്യൂബ് ചാനലായ സസ്‌നേഹം ശ്രീലേഖയിലൂടെ ആരോപിച്ചത്. പള്‍സര്‍ സുനി നേരത്തെയും നടിമാരെ തട്ടിക്കൊണ്ടുപോയി മൊബൈലില്‍ ചിത്രങ്ങള്‍ പകര്‍ത്തി അവരെ ബ്ലാക്ക് മെയില്‍ ചെയ്തിട്ടുണ്ട്. കരിയര്‍ ഇല്ലാതായിപ്പോകുമോ എന്ന ഭയവും മാനഹാനിയും ഭയന്നാണ് നടിമാര്‍ പരാതി നല്‍കാതിരുന്നത്.  ദിലീപും പള്‍സര്‍ സുനിയും കണ്ടതിന് തെളിവുകളില്ല. ഒരേ ടവര്‍ ലൊക്കേഷനില്‍ രണ്ടുപേരും വന്നു എന്നത് തെളിവായി കണക്കാക്കാനാവില്ല.കേസില്‍ ആദ്യം കുറ്റപത്രം സമര്‍പ്പിച്ചതിനുശേഷമാണ് പള്‍സര്‍ സുനി ദിലീപിനയച്ചതെന്ന പേരിലുളള കത്ത് പുറത്തുവന്നത്. ഇതിനുപിന്നില്‍ ഗൂഢാലോചനയുണ്ട്. ദിലീപിനെ തുടക്കംമുതല്‍ സംശയിച്ചത് മാധ്യമങ്ങളാണ്. പൊലീസിനുമേല്‍ മാധ്യമങ്ങളുടെ വലിയ സമ്മര്‍ദ്ദമുണ്ടായിരുന്നു തുടങ്ങിയ കാര്യങ്ങളാണ് അവര്‍ തന്റെ യൂട്യുബ് ചാനലിലൂടെ പറഞ്ഞത്.

Contact the author

Web Desk

Recent Posts

Web Desk 2 weeks ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 2 weeks ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 2 weeks ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 2 weeks ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 2 weeks ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 2 weeks ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More