LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കെ പി സി സി പുനഃസംഘടന പട്ടിക; 280 പേരുടെ പട്ടിക സമര്‍പ്പിച്ചു

തിരുവനന്തപുരം: കെ പി സി സി പുനഃസംഘടനാ പട്ടികയുടെ കരട് രൂപം തയ്യാറായി. നിയുക്ത ജനറല്‍ ബോഡിയില്‍ 73 പുതുമുഖങ്ങളെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്. പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ സജീവമല്ലാത്തവരെ മാറ്റി നിര്‍ത്തിയാണ് പട്ടിക പുതുക്കിയത്. നേരത്തേ 45 പേരെയാണ് പുതുതായി ഉൾപ്പെടുത്താൻ തീരുമാനിച്ചത്. എന്നാൽ, 50 വയസ്സിൽ താഴെയുള്ളവരുടെ പ്രാതിനിധ്യം വർധിപ്പിക്കണമെന്ന എഐസിസി കേന്ദ്ര തെരഞ്ഞെടുപ്പ് അതോറിറ്റി നിർദേശിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് കരടു പട്ടിക പുതുക്കിയത്. കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ ഉമ്മന്‍ചാണ്ടി, രമേശ്‌ ചെന്നിത്തല എന്നിവര്‍ ചേര്‍ന്നാണ് പുതിയ അംഗങ്ങളെ തെരഞ്ഞെടുത്തത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

പുതുക്കിയ പട്ടിക ഇന്ന് ഹെെക്കമാൻഡിന് സമ‍‍‍ർപ്പിക്കും. കെപിസിസി പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്ന ഇലക്ടറൽ കോളജ് ആണ് 280 അംഗ കെപിസിസി ജനറൽ ബോഡി. കെ പി സി സി ആദ്യം തയ്യാറാക്കിയ പുനഃസംഘടനാ പട്ടിക  ഹൈക്കമാന്‍ഡ് തിരിച്ചയച്ചിരുന്നു. യുവാക്കള്‍ക്കും വനിതകള്‍ക്കും പ്രാധാന്യം വര്‍ധിപ്പിക്കണമെന്ന ആവശ്യം അംഗീകരിച്ചില്ലെന്നും പട്ടിക ജാതി സംവരണം വേണമെന്ന നിര്‍ദ്ദേശം തള്ളികളഞ്ഞുമാണ് പുനഃസംഘടനാ ലിസ്റ്റ് തയ്യാറാക്കിയിരിക്കുന്നതെന്നായിരുന്നു റിട്ടേണിംഗ് ഓഫീസർ പരമേശ്വര പറഞ്ഞത്. അഞ്ച് വർഷത്തില്‍ കൂടുതല്‍ ഒരാള്‍ ഒരേ ഭാരവാഹിസ്ഥാനത്ത് തുടരരുതെന്ന ഉദയ്പൂർ ചിന്തൻശിബിർ തീരുമാനം സംസ്ഥാനം അട്ടിമറിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. ഒരു നിയമസഭാനിയോജകമണ്ഡലത്തില്‍ നിന്ന് രണ്ട് പ്രതിനിധികള്‍. അങ്ങിനെ 140 നിയോജകമണ്ഡലങ്ങളില്‍ നിന്നായി 280 പേരാണ് കെപിസിസി അംഗങ്ങളായി എത്തേണ്ടത്. 

Contact the author

Web Desk

Recent Posts

Web Desk 11 months ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 11 months ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 11 months ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 11 months ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More