LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

സിദ്ധരാമയ്യയുടെ പിറന്നാള്‍ ആഘോഷം; നാല് ലക്ഷം പേരെ പങ്കെടുപ്പിക്കാന്‍ കോണ്‍ഗ്രസ്

ബാംഗ്ലൂര്‍: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കര്‍ണാടക പ്രതിപക്ഷ നേതാവുമായ സിദ്ധരാമയ്യയുടെ പിറന്നാള്‍ ആഘോഷത്തില്‍ നാല് ലക്ഷം പേരെ പങ്കെടുപ്പിക്കാനൊരുങ്ങി കോണ്‍ഗ്രസ്. 'സിദ്ധരാമോത്സവ'മെന്ന പേരിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. ദേവനഗരിയിലാണ് സിദ്ധരാമയ്യയുടെ 75-ാമത് പിറന്നാള്‍ ആഘോഷം നടക്കുന്നത്. ചടങ്ങില്‍ നാല് ലക്ഷത്തില്‍ അധികം ആളുകളെ പങ്കെടുപ്പിച്ച് വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് ശക്തിപ്രകടനം നടത്താന് കോണ്‍ഗ്രസ് ലക്ഷ്യം വെക്കുന്നത്. ഭിന്നിച്ച് നില്‍ക്കുന്ന ജാതി- സമുദായ- ന്യൂനപക്ഷ വോട്ടുകളെ കോണ്‍ഗ്രസിലേക്ക് തിരികെ എത്തിക്കുന്നതിനാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നതെന്നാണ് ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നത്.

ജന്മദിനം ആഘോഷിക്കുന്നതില്‍ നിന്നും എപ്പോഴും വിട്ടുനില്‍ക്കുന്ന നേതാവാണ്‌ സിദ്ദരാമയ്യ. തന്‍റെ ജന്മദിനം കൃത്യമായി അറിയില്ലെന്നും സ്കൂളില്‍ ചേര്‍ത്തപ്പോള്‍ അദ്ധ്യാപകന്‍ എഴുതി കൊടുത്ത തിയതിയാണ് അഗസ്റ്റ് പന്ത്രണ്ടെന്നും സിദ്ദരാമയ്യ നേരത്തെ പറഞ്ഞിരുന്നു. അതുകൊണ്ട് തന്നെ ഈ പിറന്നാള്‍ ആഘോഷത്തെ രാഷ്ട്രീയ നീക്കമായാണ് ബിജെപി വിലയിരുത്തുന്നത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ സിദ്ദരാമയ്യയെ ഉയര്‍ത്തിക്കാട്ടാനും അണികള്‍ക്കിടയില്‍ കൂടുതല്‍ പ്രതീക്ഷ നല്‍കാനും ജന്മദിനാഘോഷ പരിപാടിയിലൂടെ സാധിക്കുമെന്നാണ് കോണ്‍ഗ്രസ് കരുതുന്നത്. കര്‍ണാടകയില്‍ അറുപതില്‍ അധികം മണ്ഡലങ്ങളില്‍ ന്യൂനപക്ഷ വോട്ടുകള്‍ നിര്‍ണയകമാണ്. കോണ്‍ഗ്രസിലെ പ്രധാന നേതാക്കളായ രാഹുല്‍ ഗാന്ധി, മല്ലികാര്‍ജുന്‍ ഗാര്‍ഗെ, ഡി കെ ശിവകുമാര്‍ തുടങ്ങി നിരവധി നേതാക്കളെ പിറന്നാള്‍ ആഘോഷത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

National Desk

Recent Posts

National Desk 2 weeks ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 2 weeks ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 2 weeks ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 2 weeks ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More