LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

സുകുമാരക്കുറുപ്പിനെ ഇതുവരെ പിടിക്കാനായില്ലല്ലോ?-എ കെ ജി സെന്റര്‍ ആക്രമണത്തെക്കുറിച്ച് ഇ പി ജയരാജന്‍

തിരുവനന്തപുരം: എ കെ ജി സെന്റര്‍ ആക്രമിച്ച കേസിലെ പ്രതികളെ ഇതുവരെ പിടിക്കാനാവാത്തത് എന്തുകൊണ്ടെന്ന മാധ്യമപ്രവര്‍ത്തന്റെ ചോദ്യത്തിന് വിചിത്ര മറുപടിയുമായി എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. 'സുകുമാരക്കുറുപ്പിനെ ഇതുവരെ പിടിക്കാനായില്ലല്ലോ, പലരും മാറിമാറി ഭരിച്ചില്ലേ, അതുപോലെ എത്രയെത്ര കേസുകളുണ്ട്. എന്നാണ് ഇ പി ജയരാജന്‍  മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്. 

'എ കെ ജി സെന്റര്‍ ആക്രമിച്ച കേസ് പൊലീസ് നല്ല നിലയില്‍ അന്വേഷിക്കുന്നുണ്ട്. കക്കാന്‍ പഠിക്കുന്നവര്‍ക്ക് നില്‍ക്കാനും അറിയാം എന്ന് നമുക്കറിയാം. ഇത്തരത്തിലുളള കൃത്യങ്ങള്‍ നടത്തുന്നവര്‍ അതില്‍നിന്ന് രക്ഷപ്പെടാനുളള എല്ലാ വഴികളും സ്വീകരിക്കും. സ്വീകരിച്ചിട്ടുണ്ടാവും. അതുകൊണ്ട് ശക്തിയും ബുദ്ധിപരമായ കഴിവും എല്ലാ ശാസ്ത്രസാങ്കേതിക വിദ്യകളും ഉപയോഗിച്ച് വളരെ ജാഗ്രതയോടെയാണ് പൊലീസ് കേസന്വേഷിക്കുന്നത്'- ഇ പി ജയരാജന്‍ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

എ കെ ജി സെന്റര്‍ ആക്രമണത്തിനുപിന്നില്‍ ജയരാജനാണെന്ന കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ ആരോപണത്തെക്കുറിച്ചുളള ചോദ്യത്തിന്, സുധാകരന് മറുപടി പറയാന്‍ ഞാനാഗ്രഹിക്കുന്നില്ല. അയാളെപ്പോലെ തരംതാഴാന്‍ താല്‍പ്പര്യമില്ല. എനിക്ക് ബോംബുണ്ടാക്കാനും എറിയാനും ഒന്നും അറിയില്ല. ആശയപരമായ പ്രതിഷേധമാണ് സിപിഎമ്മിന്റെ രീതി എന്നായിരുന്നു ഇ പി ജയരാജന്റെ മറുപടി.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More