LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഉയര്‍പ്പിന്‍റെ സ്മരണകളില്‍ ഇന്ന് ഈസ്റ്റര്‍

സകല പീഡാനുഭവങ്ങളില്‍ നിന്നുമുള്ള വിമോചന സ്വപ്നങ്ങള്‍ക്ക് കരുത്തേകി വീണ്ടുമൊരു ഈസ്റ്റര്‍ ദിനം. കൊറോണ വൈറസ്‌ തീര്‍ത്ത കൊടിയ വേദനകള്‍ക്കും ഒരുലക്ഷത്തിലധികം മനുഷ്യരുടെ വേര്‍പാട് സൃഷ്ടിച്ച വിറങ്ങലിപ്പിനുമിടയിലെത്തിയ ഈസ്റ്റര്‍ സുദിനം കൂടുതല്‍ തെളിച്ചമുള്ള പ്രഭാതങ്ങളിലേക്ക് മിഴിപാകി നില്ക്കാന്‍ ലോകത്തിനു പ്രചോദനമാകും.

കൊറോണ ബാധയെത്തുടര്‍ന്നുള്ള അടച്ചുപൂട്ടലിന്‍റെ പശ്ചാത്തലത്തില്‍ ദേവാലയങ്ങളില്‍ ഇത്തവണ വിശ്വാസികള്‍ ഒന്നടങ്കം പങ്കെടുക്കാറുള്ള പാതിരാ കുര്‍ബ്ബാനകള്‍ നടന്നില്ല. സംസ്ഥാനത്ത് അടച്ചിട്ട പള്ളികളില്‍ നടക്കുന്ന പ്രാര്‍ഥനകളില്‍ പുരോഹിതനടക്കം അഞ്ചില്‍ താഴെ വിശ്വാസികള്‍ മാത്രമേ പങ്കെടുക്കൂ. മലങ്കര സഭയുടെ ഈസ്റ്റര്‍ ദിന പ്രത്യേക പ്രാര്‍ഥനാ ചടങ്ങുകള്‍ക്ക് കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലിമ്മിസ് കാതോലിക്കാ ബാവ നേതൃത്വം നല്‍കും. രാവിലെ 7 മുതല്‍ നടക്കുന്ന ചടങ്ങുകള്‍ കാണാന്‍ വിശ്വാസികള്‍ക്ക് ഓണ്‍ലൈന്‍ സംപ്രേക്ഷണം ഒരുക്കിയിട്ടുണ്ട്.

ഇന്ന് പകല്‍ 12 മണിയോടെ രാജ്യത്താകമാനമുള്ള 174 കാത്തലിക് രൂപതകളില്‍ പ്രത്യേക പ്രാര്‍ഥനകള്‍ നടക്കും. തിരുവനന്തപുരം പാളയം സെയിന്‍റ് ജോസഫ്‌ കത്തീഡ്രലില്‍ ആര്‍ച്ച്‌ ബിഷപ്പ് സൂസൈപാക്യം നേതൃത്വം നല്‍കും. കൊറോണ ബാധയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ എല്ലാ കൃസ്തീയ സഭകളുടെയും ഈസ്റ്റര്‍ ദിന പ്രാര്‍ഥനാ ചടങ്ങുകള്‍ ഞായാറാഴ്ച രാവിലെ മാത്രമായി പരിമിതപ്പെടുത്താന്‍ നേരത്തെ തീരുമാനിച്ചിരുന്നു. 


Contact the author

Web Desk

Recent Posts

Web Desk 11 months ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 11 months ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 11 months ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 11 months ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More