നടി കെ പി എ സി ലളിതയുടെ മരണത്തിനുപിന്നാലെ ഉയര്‍ന്നുവന്ന ആരോപണങ്ങള്‍ക്ക് മറുപടിയുമായി മകന് സിദ്ധാര്‍ത്ഥ് ഭരതന്. ലളിതയ്ക്ക് തെറ്റായ ചികിത്സയാണ് നല്‍കിയതെന്നായിരുന്നു ഉയര്‍ന്നുവന്ന പ്രധാന ആരോപണം. എന്നാല്‍ സ്വന്തം അമ്മയ്ക്ക് മോശം ചികിത്സ കൊടുത്ത് കൊല്ലാന്‍ ആരും ശ്രമിക്കില്ലല്ലോ എന്നാണ് സിദ്ധാര്‍ത്ഥിന്റെ ചോദ്യം. എന്തുകൊണ്ടാണ് ആളുകള്‍ ഇത്തരത്തില്‍ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതെന്ന് മനസിലാവുന്നില്ലെന്നും സിദ്ധാര്‍ത്ഥ് പറഞ്ഞു. ഫ്ളവേഴ്സ് ഒരുകോടി എന്ന പരിപാടിയില്‍ സംസാരിക്കവേയായിരുന്നു സിദ്ധാര്‍ത്ഥിന്റെ പ്രതികരണം.
'അമ്മയ്ക്ക് തെറ്റായ ചികിത്സയാണ് നല്‍കിയതെന്നത് പൊതുവെ വന്ന ഒരു സംസാരമാണ്. എന്തുകൊണ്ടാണ് ആളുകള്‍ അങ്ങനെ സംസാരിക്കുന്നതെന്ന് എനിക്ക് മനസിലാവുന്നില്ല. കാരണം, എന്റെ സ്വന്തം അമ്മയെ ഞാന്‍ തെറ്റായ ചികിത്സ കൊടുത്ത് കൊല്ലാന്‍ നോക്കില്ലല്ലോ? തെറ്റിദ്ധാരണയുടെ പേരില്‍ നമ്മളുമായി അടുത്ത ആളുകള്‍തന്നെ ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നുണ്ട്. അവരുടെയൊന്നും വായ അടച്ചുവയ്ക്കാന്‍ പറ്റില്ല. അമ്മ വല്ലാത്ത അവസ്ഥയിലായിരുന്നു.നമുക്കുതന്നെ കാണാന്‍ ബുദ്ധിമുട്ടാണ്. ആ ഒരവസ്ഥയിലുളള അമ്മയെ നാട്ടുകാരെ കാണിക്കാന്‍ എനിക്കൊരു താല്‍പ്പര്യവുമില്ലായിരുന്നു. ഞാനാ തീരുമാനമെടുത്തതുകൊണ്ടാണ് ഗോസിപ്പ് പറയുന്നവര്‍ തെറ്റായ ചികിത്സയാണ് കൊടുത്തു എന്നൊക്കെ പറയുന്നത്.'-സിദ്ധാര്‍ത്ഥ് പറഞ്ഞു. ഫെബ്രുവരി 22-നാണ് കെ പി എ സി ലളിത അന്തരിച്ചത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക