LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

നടിയെ ആക്രമിച്ച കേസ്; ദിലീപിന്‍റെ മെമ്മറി കാര്‍ഡിന്‍റെ ഹാഷ് വാല്യൂ മാറിയതായി കണ്ടെത്തി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പ്രതി ദിലീപിന്‍റെ മെമ്മറി കാര്‍ഡിന്‍റെ ഹാഷ് വാല്യൂ മാറിയതായി ഫോറന്‍സിക് പരിശോധനാ ഫലം. ഹാഷ് വാല്യൂവില്‍ മൂന്നു തവണ മാറ്റം വന്നതായാണ് പരിശോധനയില്‍ തെളിഞ്ഞത്. അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയുടെ കൈവശമിരിക്കുമ്പോഴും, വിചാരണ കോടതിയുടെ കൈവശമിരിക്കുമ്പോഴും, എറണാകുളം ജില്ലാ കോടതിയുടെ കൈവശമിരിക്കുമ്പോഴുമാണ് ഹാഷ് വാല്യൂ മാറിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

തിരുവനന്തപുരം ലാബില്‍ നിന്നുള്ള റിപ്പോര്‍ട്ടാണ് വിചാരണക്കോടതിക്ക് കൈമാറിയത്. മെമ്മറി കാര്‍ഡിന്‍റെ ഹാഷ് വാല്യൂ പരിശോധിക്കണമെന്ന ആവശ്യം വിചാരണക്കോടതി ആദ്യം തള്ളിയിരുന്നു. എന്നാല്‍ സുപ്രീംകോടതിയുടെ അനുമതിയോടെയാണ് ഹാഷ് വാല്യൂ പരിശോധിക്കാന്‍ അനുവാദം ലഭിച്ചത്. പുതിയ തെളിവിന്‍റെ അടിസ്ഥാനത്തില്‍ കേസ് അന്വേഷണത്തിന് കൂടുതല്‍ സമയം തേടാനും അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്‌. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

മെമ്മറി കാര്‍ഡ് പരിശോധിക്കണമെന്നും തെളിവില്‍ കൃത്രിമം നടന്നിട്ടുണ്ടോയെന്നറിയണമെന്നും എങ്കില്‍ മാത്രമേ  അതിജീവിതയും കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. അതിജീവിതയുടെ ആവശ്യം കൂടി പരിഗണിച്ചാണ് മെമ്മറി കാര്‍ഡ് പരിശോധനക്ക് അയച്ചത്. പുതിയ പരിശോധനാഫലം ദിലീപിന് തിരിച്ചടിയായിരിക്കുകയാണ്. മെമ്മറി കാര്‍ഡ് പരിശോധിക്കണമെന്ന പ്രോസിക്യൂഷന്‍റെ ആവശ്യം അംഗീകരിക്കരുതെന്നായിരുന്നു ദിലീപ് നേരത്തെ കോടതിയില്‍ വാദിച്ചത്. അതേസമയം, ദൃശ്യങ്ങൾ എഡിറ്റ് ചെയ്യുകയോ രേഖകൾ മുഴുവനായി മാറ്റപ്പെടുകയോ ചെയ്താൽ മാത്രമേ ഹാഷ് വാല്യു മാറുകയുള്ളൂ വെന്നാണ്  സൈബർ വിദഗ്ധർ അഭിപ്രായപ്പെടുന്നത്. 

Contact the author

Web Desk

Recent Posts

Web Desk 11 months ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 11 months ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 11 months ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 11 months ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More