LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

മെന്‍റര്‍ വിവാദം; മുഖ്യമന്ത്രിയോട് പ്രതികരണം തേടി സ്പീക്കര്‍

തിരുവനന്തപുരം: മെന്‍റര്‍ വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനോട് പ്രതികരണം തേടി നിയമസഭാ സ്പീക്കര്‍ എം ബി രാജേഷ്‌. മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിച്ചെന്നാരോപിച്ച് മാത്യൂ കുഴല്‍നാടന്‍ എം എല്‍ എ നല്‍കിയ അവകാശലംഘന നോട്ടീസിന്‍റെ ഭാഗമായാണ് സ്പീക്കര്‍ പ്രതികരണം തേടിയത്. നിയമസഭാ ചട്ടങ്ങള്‍ പ്രകാരമുള്ള കാര്യനിര്‍വഹണവും നടപടിക്രമങ്ങളും സംബന്ധിച്ചുള്ള 154ാം ചട്ടപ്രകാരമാണ് മാത്യു കുഴല്‍നാടന്‍ മുഖ്യമന്ത്രിക്കെതിരെ അവകാശലംഘനത്തിന് നോട്ടീസ് സമര്‍പ്പിച്ചത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

മുഖ്യമന്ത്രിയുടെ മകള്‍ വീണ റിയാസ് പി ഡബ്ല്യൂ സി ഡയറക്ടര്‍ ജയിക് ബാല കുമാറിനെ മെൻ്റർ എന്ന് വിശേഷിപ്പിച്ചുവെന്ന് മാത്യു കുഴൽനാടന്‍ നിയമസഭയില്‍ പറഞ്ഞിരുന്നു. എന്നാല്‍  മാത്യൂ കുഴല്‍നാടന്‍റെ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. തന്‍റെ പരാമര്‍ശങ്ങള്‍ ശരിയാണെന്ന് തെളിയിക്കുന്ന രേഖകള്‍ തൊട്ടടുത്ത ദിവസം എം എല്‍ എ പുറത്തുവിട്ടിരുന്നു. മെന്‍റര്‍ വിവാദത്തിന്  തെളിവുണ്ടെന്നും മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിച്ചെന്നും കാണിച്ചാണ് മാത്യൂ കുഴല്‍നാടല്‍ അവകാശലംഘന നോട്ടീസ് നല്‍കിയത്. ഇതിന്‍റെ ഭാഗമായാണ് സ്പീക്കര്‍ പ്രതികരണം തേടിയത്. ഈ വിഷയത്തില്‍ മുഖ്യമന്ത്രി ഇന്ന് നിയമസഭയില്‍ വിശദീകരണം നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

Contact the author

Web Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More