LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

മഴ പെയ്യാൻ ബിജെപി എം എൽ എയെ ചെളിയിൽ കുളിപ്പിച്ച് ജനം

ലക്‌നൗ: ബിജെപി എംഎല്‍എയെ ചെളിയില്‍ കുളിപ്പിച്ച് ജനങ്ങള്‍. ഉത്തര്‍പ്രദേശിലെ മഹാരാജ്ഗഞ്ചിലുളള പിപര്‍ദേറയിലാണ് സംഭവം. ബിജെപി എംഎല്‍എ ജയ് മംഗള്‍ കനോജിയയെയും മുന്‍സിപ്പല്‍ കൗണ്‍സില്‍ പ്രസിഡന്റ് കൃഷ്ണ ഗോപാല്‍ ജയ്‌സ്വാളിനെയുമാണ് ജനം ചെളിയില്‍ കുളിപ്പിച്ചത്. ഒരു വ്യക്തിക്കുനേരേ ചെളി എറിയുകയോ അയാളെ  ചെളിയില്‍ കുളിപ്പിക്കുകയോ ചെയ്യുന്നത് മഴയുടെ ദേവനായ ഇന്ദ്രനെ പ്രീതിപ്പെടുത്തുമെന്നാണ് കിഴക്കന്‍ യുപിയിലെ ഒരു വിഭാഗം ജനങ്ങള്‍ വിശ്വസിക്കുന്നത്.

ഇപ്പോള്‍ ഇന്ദ്രദേവന് സന്തോഷമായിക്കാണുമെന്നും അദ്ദേഹം നഗരത്തെ മഴ നല്‍കി അനുഗ്രഹിക്കുമെന്നും എംഎല്‍എയെയും മുന്‍സിപ്പല്‍ കൗണ്‍സില്‍ പ്രസിഡന്റിനെയും ചെളിയില്‍ കുളിപ്പിച്ച സ്ത്രീകള്‍ പറഞ്ഞു.

പ്രദേശത്ത് കനത്ത ചൂടുമൂലം ജനങ്ങള്‍ വളരെ അസ്വസ്ഥരായിരുന്നെന്നും അതുകൊണ്ടാണ് താന്‍ ചടങ്ങില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചതെന്നും ജയ് മംഗള്‍ കനോജിയ എം എല്‍ എ പറഞ്ഞു. 'ചൂടുമൂലം ആളുകള്‍ വളരെയധികം ബുദ്ധിമുട്ടിലാണ്. അവരുടെ വിളകള്‍ ഉണങ്ങുന്നു. കൃഷി നശിക്കുന്നു. ഇത് പണ്ടുമുതല്‍ ഇന്ദ്രദേവനെ പ്രീതിപ്പെടുത്താന്‍ വേണ്ടി ചെയ്യുന്ന ചടങ്ങാണ്. ജനങ്ങളുടെ സന്തോഷത്തിനായാണ് ഈ ചടങ്ങില്‍ പങ്കെടുക്കാന്‍ തയാറായത്'-എം എല്‍ എ കൂട്ടിച്ചേര്‍ത്തു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

National Desk

Recent Posts

National Desk 1 year ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 1 year ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 1 year ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 1 year ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 3 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 3 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More