LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ലോകത്ത് കണ്ടിരിക്കേണ്ട മനോഹരമായ സ്ഥലങ്ങളുടെ പട്ടികയില്‍ കേരളവും

തിരുവനന്തപുരം: ലോകത്ത് കണ്ടിരിക്കേണ്ട മനോഹരമായ സ്ഥലങ്ങളുടെ പട്ടികയില്‍ കേരളത്തെയും ഉള്‍പ്പെടുത്തി ടൈം മാഗസിന്‍. അസാധാരണ ലക്ഷ്യസ്ഥാനമെന്നാണ് കേരളത്തെ ടൈം മാഗസിന്‍ വിശേഷിപ്പിച്ചിരിക്കുന്നത്. രാജ്യാന്തരതലത്തിലുളള ട്രാവല്‍ ജേണലിസ്റ്റുകള്‍ക്കിടയില്‍ നടത്തിയ അഭിപ്രായശേഖരണത്തിലൂടെയാണ് 2022-ല്‍ കണ്ടിരിക്കേണ്ട ലോകത്തെ മനോഹരമായ സ്ഥലങ്ങളുടെ പട്ടിക തയാറാക്കിയിരിക്കുന്നത്.

ഇന്ത്യയുടെ തെക്കുപടിഞ്ഞാറന്‍ തീരത്ത് സ്ഥിതിചെയ്യുന്ന കേരളം ഏറ്റവും സുന്ദരമായ സ്ഥലമാണെന്നും കടല്‍ത്തീരങ്ങളും കായലുകളും ക്ഷേത്രങ്ങളും കൊട്ടാരങ്ങളുമെല്ലാം ചേര്‍ന്ന് ദൈവത്തിന്റെ സ്വന്തം നാടുതന്നെയാണ് കേരളമെന്നും ടൈം മാഗസിന്‍ പറയുന്നു.

കേരളത്തിലെ ആയൂര്‍വ്വേദ ചികിത്സകളെപ്പറ്റിയും വിദേശികള്‍ക്കായി തയാറാക്കിയിരിക്കുന്ന സേവനങ്ങളെപ്പറ്റിയും ഹോം ടൂറിസത്തെ പ്രോത്സാഹിപ്പിക്കാനായി വാഗമണില്‍ ആരംഭിച്ച കാരവന്‍ പാര്‍ക്കായ കാരവന്‍ മെഡോസിനെപ്പറ്റിയുമെല്ലാം മാഗസിനില്‍ പ്രതിപാതിക്കുന്നുണ്ട്. അഹമ്മദാബാദാണ് ഇന്ത്യയില്‍നിന്ന് ടൈം മാഗസിനില്‍ ഇടംപിടിച്ച മറ്റൊരു സ്ഥലം. 

യുഎഇയിലെ റാസല്‍ ഖൈമ, യൂട്ടയിലെ പാര്‍ക്ക് സിറ്റി, ഓസ്‌ട്രേലിയയിലെ ഗ്രേറ്റ് ബാരിയര്‍ റീഫ്, സ്‌പെയിനിലെ വലെന്‍സിയ, ഭൂട്ടാനിലെ ട്രാന്‍സ് ഭൂട്ടാന്‍ ട്രയല്‍, അന്താരാഷ്ട്ര ബഹിരാകാശ നിലയം, സാംബിയയിലെ ലോവര്‍ സാമ്പസി നാഷണല്‍ പാര്‍ക്ക്, ഇസ്താംബുള്‍, റുവാണ്ട, കിഗാലി തുടങ്ങിയ സ്ഥലങ്ങളും ടൈം മാഗസിനില്‍ ഇടംപിടിച്ചിട്ടുണ്ട്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Web Desk

Recent Posts

Web Desk 11 months ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 11 months ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 11 months ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 11 months ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More