LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

എന്നെ വിധവയാക്കിയത് സിപിഎമ്മാണ്, ചന്ദ്രശേഖരനെ കൊന്നിട്ടും അവര്‍ക്ക് മതിയായിട്ടില്ല- കെ കെ രമ

തിരുവനന്തപുരം: നിയമസഭയില്‍ എം എം മണി നടത്തിയ അധിക്ഷേപ പരാമര്‍ശത്തിന് മറുപടിയുമായി കെ കെ രമ എം എല്‍ എ. തന്നെ വിധവയാക്കിയത് സിപിഎമ്മാണെന്നും ചന്ദ്രശേഖരനെ കൊന്നിട്ടും അവര്‍ക്ക് മതിയായിട്ടില്ലെന്നും കെ കെ രമ പറഞ്ഞു. ടി പി ചന്ദ്രശേഖരനെ വധിച്ചത് സിപിഎമ്മാണെന്നതിന്റെ ഏറ്റുപറച്ചിലാണ് നിയമസഭയിലുണ്ടായതെന്നും അസഹിഷ്ണുതയാണ് അധിക്ഷേപത്തിനു കാരണമെന്നും രമ കൂട്ടിച്ചേര്‍ത്തു.

'എന്നെ വിധവയാക്കിയത് സിപിഎമ്മാണ്. ചന്ദ്രശേഖരനെ കൊന്നത് സിപിഎമ്മാണ്. കൊന്നത് ശരിയാണെന്ന് സ്ഥാപിക്കുകയാണ് അവരിപ്പോള്‍ ചെയ്തത്. ചന്ദ്രശേഖരനെ കൊന്നിട്ടും അവര്‍ക്ക് മതിയായിട്ടില്ല. ഞങ്ങളുടെ പാര്‍ട്ടിയുടെ വളര്‍ച്ച, ഞങ്ങള്‍ സര്‍ക്കാരിനെ വിമര്‍ശിച്ചുകൊണ്ടിരിക്കുന്നത് ഇതൊക്കെ അവരെ വല്ലാതെ അസ്വസ്ഥരാക്കുന്നുണ്ട്. അതുകൊണ്ടാണ് ഒട്ടും മനുഷ്യത്വമില്ലാതെ സഭയില്‍വെച്ച് അധിക്ഷേപിച്ചത്. മഹതി എന്നാണ് എം എം മണി എന്നെ വിളിച്ചത്. ഞാന്‍ ജനങ്ങള്‍ തെരഞ്ഞെടുത്ത് സഭയിലെത്തിയ ആളാണ്. പരാമര്‍ശം പിന്‍വലിക്കാന്‍ മുഖ്യമന്ത്രിയോ സ്പീക്കറോ എം എം മണിയോട് പറഞ്ഞില്ല. ഒരു സ്ത്രീയെ അങ്ങേയറ്റം അപമാനിക്കുന്നതിന് തുല്യമാണ് വിധവ എന്ന് വിളിക്കുന്നത്. അന്ന് മുഖ്യമന്ത്രി കുലംകുത്തി എന്ന് വിളിച്ചതും കൊലപാതകത്തെ ന്യായീകരിച്ചുകൊണ്ടാണ്. അതിന്റെ തുടര്‍ച്ചയാണ് ഇതും'- കെ കെ രമ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഒരു മഹതി ഇപ്പോള്‍ മുഖ്യമന്ത്രിക്കെതിരെ പ്രസംഗിച്ചു. എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ പ്രസംഗിച്ചു. ഞാന്‍ പറയാം ആ മഹതി വിധവയായിപ്പോയി. അത് അവരുടെ വിധി. ഞങ്ങളാരും അതിന് ഉത്തരവാദികളല്ല- എന്നായിരുന്നു എം എം മണി നിയമസഭയില്‍ പറഞ്ഞത്. കെ കെ രമ കേരളാ പൊലീസിനെതിരെ വിമര്‍ശനമുന്നയിച്ചപ്പോഴായിരുന്നു എം എം മണി അധിക്ഷേപ പരാമര്‍ശം നടത്തിയത്.

Contact the author

Web Desk

Recent Posts

Web Desk 11 months ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 11 months ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 11 months ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 11 months ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More