LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

അവരങ്ങ് ഡല്‍ഹിയിലല്ലേ ഉണ്ടാക്കുന്നത്, സി പി ഐയുടെ വിമര്‍ശനം കാര്യമായെടുക്കുന്നില്ല- ആനി രാജക്കെതിരെ എം എം മണി

തിരുവനന്തപുരം: കെ കെ രമ എം എല്‍ എക്കെതിരായ അധിക്ഷേപ പരാമര്‍ശം ഒഴിവാക്കേണ്ടതായിരുന്നു എന്ന് അഭിപ്രായപ്പെട്ട സി പി ഐ നേതാവ് ആനി രാജക്കെതിരെ എം എം മണി. "ആനി രാജ ഡല്‍ഹിയിലല്ലേ ഉണ്ടാക്കുന്നത്. അവര്‍ക്ക് കേരളത്തിലെ പ്രശ്‌നങ്ങള്‍ അറിയില്ലല്ലോ"- എന്നാണ് എം എം മണി പറഞ്ഞത്. ആനി രാജയുടെ പ്രതികരണമൊന്നും കണക്കിലെടുക്കുന്നില്ലെന്നും കെ കെ രമയെക്കുറിച്ച് കൂടുതല്‍ സമയം കിട്ടിയിരുന്നെങ്കില്‍ കുറച്ചുകൂടി നന്നായി പറഞ്ഞേനേ എന്നും എം എം മണി പറഞ്ഞു. തൊടുപുഴയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'സി പി ഐക്കാര് എന്തെങ്കിലുമൊക്കെ പറയും. ആനി രാജ ഡല്‍ഹിയിലല്ലേ ഉണ്ടാക്കുന്നത്. ഇവിടെയല്ലല്ലോ? ഇവിടെ നമ്മള്‍ നേരിട്ടുകൊണ്ടിരിക്കുന്ന പ്രശ്‌നം നമുക്കല്ലേ അറിയുകയുളളു. ആനി രാജയ്ക്ക് എങ്ങനെ അറിയാം? ഇനി അവര് പറഞ്ഞാലും നമുക്കതൊന്നും ഒരു വിഷയമല്ല. ഞാന്‍ പറഞ്ഞത് അങ്ങനെ തന്നെയാണ്. സമയം കിട്ടിയാല്‍ കൂടുതല്‍ ഭംഗിയായി പറയുമായിരുന്നു. ഇനിയും പറയും. നിയമസഭയില്‍ എം എല്‍ എ ആയിരിക്കുന്നവര്‍ സര്‍ക്കാരിനെ പറഞ്ഞാല്‍ തിരിച്ചുപറയുന്നതും കേള്‍ക്കണമല്ലോ'-എന്നാണ് എം എം മണി പറഞ്ഞത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

രാഷ്ട്രീയ സംവാദങ്ങള്‍ക്കും ചോദ്യങ്ങള്‍ക്കുമുളള മറുപടിയായി വ്യക്തികളുടെ, പ്രത്യേകിച്ച് സ്ത്രീകളുടെ ജീവിതത്തില്‍ ഉണ്ടാവുന്ന ട്രാജഡികളെ ഉപയോഗപ്പെടുത്തുന്നത് അങ്ങേയറ്റം അപലപനീയമാണ്. ഇത്തരം പരാമര്‍ശങ്ങള്‍ ഇടതുപക്ഷത്തിന്റെയും കമ്മ്യൂണിസ്റ്റുകാരുടെയും ഭാഗത്തുനിന്ന് ഉണ്ടാവാന്‍ പാടില്ലാത്തതാണ്. അത് തീര്‍ച്ചയായും ഒഴിവാക്കപ്പെടേണ്ടതാണ് എന്നായിരുന്നു ആനി രാജ പറഞ്ഞത്.

Contact the author

Web Desk