LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

'നിനക്ക് വേണ്ടി ഒരു അനുശോചന കുറിപ്പെഴുതേണ്ടി വരുമെന്ന് ഞാൻ കരുതിയിരുന്നില്ല'- സുഹാസിനി

അന്തരിച്ച നടൻ പ്രതാപ് പോത്തനെ അനുസ്മരിച്ച് നടി സുഹാസിനി മണിരത്‌നം.‘ഹായ് പ്രതാപ്, നിനക്ക് വേണ്ടി ഒരു അനുശോചന കുറിപ്പെഴുതേണ്ടി വരുമെന്ന് ഞാൻ കരുതിയിരുന്നില്ല' എന്ന് സുഹാസിനി പറയുന്നു. 'സിനിമാ മേഖലയിലെ എന്റെ ആദ്യ സുഹൃത്താണ് നിങ്ങൾ. നിങ്ങളുടെ ബുദ്ധികൂർമത, നർമം, ഉല്ലാസം എന്നിവ ഞങ്ങളിലും പ്രതിഫലിച്ചു. നിങ്ങളുടെ അറിവും നർമവും കൊണ്ട് സിനിമാ സെറ്റുകളെല്ലാം നിങ്ങൾ ഉത്സാഹഭരിതമാക്കി. നിങ്ങളായിരുന്നു ദക്ഷിണേന്ത്യൻ സിനിമകളിലെ സൂപ്പർ സ്റ്റാർ തരംഗം. എല്ലാ സംവിധായകർക്കും നിങ്ങളെ സിനിമയിലേക്ക് ആവശ്യമായിരുന്നു. എല്ലാ നടിമാർക്കും നിങ്ങൾക്കൊപ്പം അഭിനയിക്കണമായിരുന്നു. നിങ്ങൾ ഒരു ടെക്‌നീഷ്യന്റെ സ്വപ്‌ന നടനായിരുന്നു. സ്റ്റിൽസ് രവി മുതൽ ബി.ആർ വിജയലക്ഷ്മി വരെ നിങ്ങളെ ആരാധിച്ചിരുന്നു'വെന്ന് സുഹാസിനി പറഞ്ഞു. 'ദ ഹിന്ദു' പത്രത്തില്‍ എഴുതിയ അനുശോചന കുറിപ്പിലാണ് വികാര നിര്‍ഭരമായ വാക്കുകളുള്ളത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

സുഹാസിനിയുടെ ആദ്യ ചിത്രമായ 'നെഞ്ചത്തൈ കിള്ളാതെ'യിലെ നായകനായിരുന്നു പ്രതാപ് പോത്തൻ. ഞങ്ങൾക്കെല്ലാവർക്കുമായി കുറേ ഇരട്ടപ്പേരുകൾ നിങ്ങളുടെ കൈയിലുണ്ടായിരുന്നു. എന്നെ നിങ്ങള്‍ വിളിച്ചിരുന്നത് ജോളിക്കുട്ടി മാത്യൂസ് എന്നായിരുന്നു. പ്രിയ പ്രതാപ്, മുൻപൊരിക്കലും ഇല്ലാത്ത രീതിയിൽ സന്തോഷം പരത്തിയതിന് നന്ദി. വിട… നിങ്ങൾ എവിടെ ആയിരുന്നാലും ഞങ്ങൾ നിങ്ങളെ സ്‌നേഹിക്കുന്നു. നിങ്ങളിരിക്കുന്ന മുറിയിൽ സന്തോഷവും ചിരിയും നിറയുമെന്ന് ഉറപ്പ്' എന്ന് പറഞ്ഞാണ് സുഹാസിനി തന്‍റെ കുറിപ്പ് അവസാനിപ്പിക്കുന്നത്.

Contact the author

Web Desk

Recent Posts

Web Desk 2 weeks ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 2 weeks ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 2 weeks ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 2 weeks ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 2 weeks ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 2 weeks ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More