LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

റോഡുകളിലെ കുഴികളുടെ എണ്ണം കുറഞ്ഞു, ശേഷിക്കുന്നവയും മൂടും - പൊതുമരാമത്ത് മന്ത്രി

തിരുവനന്തപുരം: കേരളത്തിലെ റോഡുകളിലെ കുഴികളുടെ എണ്ണം കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കുറയ്ക്കാനായെന്ന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്. പൊതുമരാമത്ത് വകുപ്പിന്റ കീഴിലുള്ള റോഡുകളില്‍ അന്‍പത് ശതമാനവും ഉയര്‍ന്ന നിലവാരത്തിലാക്കുമെന്നും അറ്റകുറ്റപ്പണി നടക്കുമ്പോള്‍ തന്നെ ഗുണനിലവാരം പരിശോധിക്കാന്‍ സാങ്കേതിക സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. മനോരമ ന്യൂസിന്റെ ഒരു പരിപാടിയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു മന്ത്രി. 

തീരദേശ, മലയോര ഹൈവേ നിര്‍മാണം വേഗത്തിലാക്കും. ദേശീയപാതയിലെ കുഴികളടയ്ക്കാന്‍ കേന്ദ്രമന്ത്രി നിധിന്‍ ഖഡ്കരിയെ വീണ്ടും കണ്ട് സഹായം അഭ്യര്‍ഥിക്കും. അറ്റകുറ്റപ്പണി നടക്കുമ്പോള്‍ തന്നെ ഗുണനിലവാരം പരിശോധിക്കാന്‍ വിദേശരാജ്യങ്ങളിലെപ്പോലെ മൊബൈല്‍ വാഹനം ഏർപ്പെടുത്തും. കരാറെടുക്കുന്ന കമ്പനികളില്‍ സാങ്കേതിക വിദഗ്ധരുണ്ടെന്ന് ഉറപ്പുവരുത്തും തുടങ്ങി നിരവധി ഉറപ്പുകളും മന്ത്രി നൽകി. ദേശീയപാതകളിലെ കുഴികളുമായി താരതമ്യപ്പെടുത്തിയാൽ പൊതുമരാമത്ത് റോഡുകളിൽ കുഴികൾ വളരെ കുറവാണെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് അദ്ദേഹം. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യു

മഴയും, ഡ്രെയിനേജ് സംവിധാനം ഇല്ലാത്തതും റോഡിലെ കുഴിക്ക് കാരണമാണ്. എന്നാല്‍ ചില തെറ്റായ പ്രവണതകളും ഇതിനു കാരണമാകുന്നുണ്ട്. അതിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കും. റോഡിലെ കുഴിക്ക് കാലാവസ്ഥയെ മാത്രം പറഞ്ഞിട്ട് കാര്യമില്ലെന്നും മന്ത്രി പറഞ്ഞു.

Contact the author

Web Desk

Recent Posts

Web Desk 11 months ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 11 months ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 11 months ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 11 months ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More