LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ആനി രാജ അനാവശ്യമായി ഇടപെട്ടു; പിന്തുണയ്ക്കാതെ സി പി ഐ സംസ്ഥാന നേതൃത്വം

തിരുവനന്തപുരം: എം എം മണിയുമായുളള തര്‍ക്കത്തില്‍ ആനി രാജയെ പിന്തുണയ്ക്കാതെ സി പി ഐ സംസ്ഥാന നേതൃത്വം. ആനി രാജയുടേത് വ്യക്തിപരമായ അഭിപ്രായമാണെന്നും സിപിഎമ്മും കോണ്‍ഗ്രസുമായുളള തര്‍ക്കത്തില്‍ അനാവശ്യ ഇടപെടലാണ് അവര്‍ നടത്തിയതെന്നുമാണ് സി പി ഐ സംസ്ഥാന നേതൃത്വത്തിന്റെ അഭിപ്രായം. 'മണിയുടെ പരാമര്‍ശം നിയമസഭയിലെ ഭരണ-പ്രതിപക്ഷ തര്‍ക്കത്തിന്റെ ഭാഗമായി കാണണം. ആനി രാജയ്ക്ക് അവരുടെ വ്യക്തിപരമായ അഭിപ്രായം പറയാനുളള സ്വാതന്ത്ര്യമുണ്ട്. പക്ഷേ അത് സി പി ഐ സംസ്ഥാന നേതൃത്വത്തിന്റെ അഭിപ്രായമല്ല'- എന്നാണ് സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യു

എം എം മണി നിയമസഭയില്‍ പറഞ്ഞതിനോട് പ്രതികരിക്കാന്‍ സഭയില്‍തന്നെ സി പി ഐക്ക് 17 എം എല്‍ എമാര്‍ ഉണ്ട്. അതിനുപുറമേ വേണമെങ്കില്‍ ഇടപെടാന്‍ സംസ്ഥാന നേതൃത്വവുമുണ്ട്. അതല്ലാതെ ഡല്‍ഹിയില്‍ ദേശീയ നേതൃത്വത്തിന്റെ ഭാഗമായവര്‍ അഭിപ്രായം പറയേണ്ട കാര്യമില്ല എന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ നിലപാട്.

ഇതാദ്യമായല്ല സി പി ഐ ആനി രാജയെ കയ്യൊഴിയുന്നത്. നേരത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ കൈകാര്യം ചെയ്യുന്ന ആഭ്യന്തര വകുപ്പിനും കേരളാ പൊലീസിനുമെതിരെ വിമര്‍ശനമുന്നയിച്ചപ്പോള്‍ അവര്‍ക്കെതിരെ കാനം രാജേന്ദ്രന്‍ കേന്ദ്ര നേതൃത്വത്തെ സമീപിച്ചിരുന്നു. എം എം മണി അനാവശ്യമായി എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ അത് അദ്ദേഹത്തിന്റെ പാര്‍ട്ടിയും നേതൃത്വവും നോക്കട്ടെ എന്നാണ് സി പി ഐ നിലപാട്. എന്നാല്‍ പാര്‍ട്ടിയിലെ സമുന്നതയായ വനിതാ നേതാവിനെ അവഹേളിക്കുന്നത് നോക്കിനില്‍ക്കാനാവില്ലെന്നുള്ള അഭിപ്രായം സി പി ഐയിലെ ഒരു വിഭാഗത്തിനുണ്ട്.  

Contact the author

Web Desk

Recent Posts

Web Desk 2 years ago
Politics

ബിജെപിക്കെതിരെയുളള പോരാട്ടത്തില്‍ കമ്മ്യുണിസ്റ്റ് പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഏഴയലത്ത് എത്തില്ല- പി കെ കുഞ്ഞാലിക്കുട്ടി

More
More
Web Desk 2 years ago
Politics

സഭയിലെ മിഡ്‌ഫീൽഡർ സ്ഥാനമാണ് മാറുന്നത്, റെഫറിയുടെ റോള്‍ ഭംഗിയായി നിറവേറ്റും: എ എൻ ഷംസീർ

More
More
National Desk 2 years ago
Politics

കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിന്റെ സുതാര്യതയില്‍ ആശങ്ക പ്രകടിപ്പിച്ച് തരൂര്‍ അടക്കമുള്ള കോണ്‍ഗ്രസ് എംപിമാര്‍

More
More
Web Desk 2 years ago
Politics

ഭാരത് ജോഡോ യാത്ര കോൺഗ്രസിന്റെ വീണ്ടെടുപ്പായിരിക്കും - പി കെ കുഞ്ഞാലിക്കുട്ടി

More
More
National Desk 2 years ago
Politics

ഗുജറാത്തില്‍ സ്ഥാനാർഥി നിർണ്ണയം നീളുന്നു; ചെന്നിത്തല തിരക്കിട്ട ചര്‍ച്ചയില്‍

More
More
Web Desk 2 years ago
Politics

ലീഗ് യുഡിഎഫ് വിടുമെന്നത് വെറും കിനാവ് - കെ സുധാകരൻ

More
More