LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കുഞ്ഞാലിക്കുട്ടി രാജി ഭീഷണി മുഴക്കിയെന്നത് ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ തമാശ- പി എം എ സലാം

മലപ്പുറം: ലീഗ് പ്രവര്‍ത്തക സമിതി യോഗത്തില്‍ ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി രാജിഭീഷണി മുഴക്കിയെന്ന വാര്‍ത്ത തളളി മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം എ സലാം. കുഞ്ഞാലിക്കുട്ടി രാജിഭീഷണി മുഴക്കിയെന്ന വാര്‍ത്ത ഈ നൂറ്റാണ്ടിലെ തന്നെ ഏറ്റവും വലിയ തമാശയാണെന്നും പാര്‍ട്ടിയും മുന്നണിയും എടുക്കുന്ന തീരുമാനങ്ങളില്‍ നിന്ന് കുഞ്ഞാലിക്കുട്ടി പിന്നോട്ടുപോയിട്ടില്ലെന്നും പി എം എ സലാം പറഞ്ഞു. മലപ്പുറത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യു

'കുഞ്ഞാലിക്കുട്ടി സാഹിബ് ഈ സര്‍ക്കാരിനെതിരെയുളള എത്ര പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കി, എത്ര പ്രതിഷേധങ്ങളില്‍ പങ്കെടുത്തു എന്ന് നിങ്ങള്‍ക്കറിയാമല്ലോ? ഇത്തരം വാര്‍ത്തകള്‍ കൊടുക്കുമ്പോള്‍ മാധ്യമപ്രവര്‍ത്തകര്‍ ഇക്കാര്യം ശ്രദ്ധിക്കേണ്ടതല്ലേ. അദ്ദേഹം രാജിഭീഷണി മുഴക്കിയെന്നതൊക്കെ ഈ നൂറ്റാണ്ടിലെ വലിയ തമാശയായാണ് എനിക്ക് തോന്നുന്നത്. മുസ്ലീം ലീഗില്‍നിന്ന് ആരെങ്കിലും രാജിവെച്ച് പോകാന്‍ തയാറാകുമോ? ലീഗിന്റെ ഒരു നേതാവിനെതിയും വ്യക്തിപരമായ വിമര്‍ശനങ്ങളുണ്ടായിട്ടില്ല. പാര്‍ട്ടി നിലപാടുകള്‍ സ്വീകരിക്കുന്നതിനെക്കുറിച്ച് വിവിധ അഭിപ്രായങ്ങള്‍ വന്നിട്ടുണ്ട്. അഭിപ്രായ സ്വാതന്ത്ര്യത്തിന് മുന്‍തൂക്കം കൊടുക്കുന്ന  പാര്‍ട്ടിയാണ് മുസ്ലീം ലീഗ്. ഉള്‍പ്പാര്‍ട്ടി ചര്‍ച്ചകളെ പ്രോത്സാഹിപ്പിക്കുന്നതാണ് ലീഗിന്റെ നയം. സൗഹാര്‍ദ്ദ സംഗമം വിമര്‍ശനത്തിനുളള വേദിയായിരുന്നില്ല'-പി എം എ സലാം പറഞ്ഞു.

മുസ്‌ലിം ലീഗ് പ്രവര്‍ത്തക സമിതി യോഗത്തില്‍ പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ രൂക്ഷ വിമര്‍ശനമുയർന്നതോടെ അദ്ദേഹം രാജിഭീഷണി മുഴക്കി എന്ന തരത്തില്‍  കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. കുഞ്ഞാലിക്കുട്ടി ഇപ്പോള്‍ എല്‍ഡിഎഫിലാണോ യുഡിഎഫിലോണോയെന്ന് സംശയമാണെന്ന് സംസ്ഥാന സെക്രട്ടറി കെ എസ് ഹംസ വിമര്‍ശിച്ചുവെന്നും ചന്ദ്രിക ഫണ്ട് തിരിമറിയുമായി ബന്ധപ്പെട്ട് പി കെ ബഷീർ എം എൽ എയും കെ എം ഷാജിയും കുഞ്ഞിലാക്കുട്ടിക്കെതിരെ തിരിഞ്ഞെന്നുമാണ് മുഖ്യധാരാ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.

Contact the author

Web Desk

Recent Posts

Web Desk 3 years ago
Politics

ബിജെപിക്കെതിരെയുളള പോരാട്ടത്തില്‍ കമ്മ്യുണിസ്റ്റ് പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഏഴയലത്ത് എത്തില്ല- പി കെ കുഞ്ഞാലിക്കുട്ടി

More
More
Web Desk 3 years ago
Politics

സഭയിലെ മിഡ്‌ഫീൽഡർ സ്ഥാനമാണ് മാറുന്നത്, റെഫറിയുടെ റോള്‍ ഭംഗിയായി നിറവേറ്റും: എ എൻ ഷംസീർ

More
More
National Desk 3 years ago
Politics

കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിന്റെ സുതാര്യതയില്‍ ആശങ്ക പ്രകടിപ്പിച്ച് തരൂര്‍ അടക്കമുള്ള കോണ്‍ഗ്രസ് എംപിമാര്‍

More
More
Web Desk 3 years ago
Politics

ഭാരത് ജോഡോ യാത്ര കോൺഗ്രസിന്റെ വീണ്ടെടുപ്പായിരിക്കും - പി കെ കുഞ്ഞാലിക്കുട്ടി

More
More
National Desk 3 years ago
Politics

ഗുജറാത്തില്‍ സ്ഥാനാർഥി നിർണ്ണയം നീളുന്നു; ചെന്നിത്തല തിരക്കിട്ട ചര്‍ച്ചയില്‍

More
More
Web Desk 3 years ago
Politics

ലീഗ് യുഡിഎഫ് വിടുമെന്നത് വെറും കിനാവ് - കെ സുധാകരൻ

More
More