LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

തനിക്കും വാണിക്കുമെതിരെ നിര്‍മ്മാതാവ് നല്‍കിയത് കളളക്കേസാണെന്ന് നടന്‍ ബാബുരാജ്

കൊച്ചി: സിനിമാ നിര്‍മ്മാണത്തിനെന്ന പേരില്‍ വാങ്ങിയ മൂന്നുകോടി രൂപ തിരിച്ചുനല്‍കിയില്ലെന്ന നിര്‍മ്മാതാവ് തിരുവില്വാമല സ്വദേശി റിയാസിന്റെ പരാതിയില്‍ പ്രതികരണവുമായി നടന്‍ ബാബുരാജ്. 'കൂദാശ' എന്ന സിനിമയുടെ ചിത്രീകരണത്തിനായി നിര്‍മ്മാതാവ് അയച്ചത് 80 ലക്ഷം രൂപയാണെന്നും മറ്റുചിലരുടെ ഉപദേശപ്രകാരം തനിക്കും ഇതുമായി ഒരു ബന്ധവുമില്ലാത്ത ഭാര്യ വാണി വിശ്വനാഥിനുമെതിരെ നിര്‍മ്മാതാവ് കളളക്കേസാണ് കൊടുത്തിരിക്കുന്നതെന്നും ബാബുരാജ് പറഞ്ഞു. 2017-കാലത്തെ കേസുകള്‍ കുത്തിപ്പൊക്കി തന്നെ അപമാനിക്കാനായി ഇതിനുപിന്നില്‍ പ്രവര്‍ത്തിക്കുന്നവരെ അറിയാമെന്നും അതിനെതിരെ താന്‍ കോടതിയെ സമീപിക്കുമെന്നും ബാബുരാജ് വ്യക്തമാക്കി.

ബാബുരാജിന്‍റെ ഫേസ്‌ബുക്ക്‌ പോസ്റ്റ്‌

ഡിനു തോമസ് സംവിധാനം  ചെയ്തു റിയാസ്, ഒമർ എന്നിവർ നിർമാതാക്കളായ OMR productions 2017 ഇൽ പുറത്തിറക്കിയ "കൂദാശ" സിനിമ മൂന്നാർ വച്ചാണ് ഷൂട്ടിംഗ് നടന്നത്. താമസം ഭക്ഷണം എല്ലാം എന്റെ റിസോർട്ടിൽ ആയിരുന്നു. അന്ന് ഷൂട്ടിംഗ് ചിലവിലേക്കായി നിർമാതാക്കൾ പണം അയച്ചത് റിസോർട്ടിന്റെ account വഴി ആണ് ഏകദേശം 80 ലക്ഷത്തിൽ താഴെ ആണ് അവരുടെ ആവശ്യപ്രകാരം ഷൂട്ടിംഗ്ചിലവിലേക്കായി അയച്ചത്. സിനിമ പരാജയം ആയിരുന്നു, ഞാൻ അഭിനയിച്ചതിന് ശമ്പളം ഒന്നും വാങ്ങിയില്ല താമസം ഭക്ഷണം ചിലവുകൾ ഒന്നും തന്നില്ല എല്ലാം റിലീസ്‌ ശേഷം എന്നായിരുന്നു പറഞ്ഞത്. 

നിർമാതാക്കൾക്കു അവരുടെ നാട്ടിൽ ഏതോ പോലീസ് കേസുള്ളതിനാൽ clearence സർട്ടിഫിക്കറ്റ് കിട്ടാതെ ആയപ്പോൾ VB Creations എന്ന എന്റെ നിർമാണ കമ്പനി വഴി ആണ് റിലീസ് ചെയ്തത് കൂടാതെ കേരളത്തിൽ flex board വക്കാൻ 18 ലക്ഷത്തോളം ഞാൻ ചിലവാകുകയും ചെയ്തു. സാറ്റിലൈറ്റ് അവകാശം വിറ്റുതരണം എന്ന നിർമാതാക്കളുടെ ആവശ്യപ്രകാരം ഞാൻ കുറെ പരിശ്രമിച്ചു എന്നാൽ അത് നടന്നില്ല, പിന്നീട് ആ ആവശ്യം ഭീഷണി  ആയപ്പോൾ ഞാൻ ആലുവ SP ഓഫീസിൽ പരാതി നൽകി, എല്ലാ രേഖകളും കൊടുത്തു നിർമാതാക്കൾ പലവട്ടം വിളിച്ചിട്ടും പോലീസ് സ്റ്റേഷനിൽ വന്നില്ല.

സത്യം ഇതായിരിക്കെ അവർ മറ്റുചിലരുടെ ഉപദേശ പ്രകാരം എനിക്കും ഈ സിനിമയുമായി ഒരു ബന്ധം പോലും ഇല്ലാത്ത വാണിക്കും എതിരെ ഇപ്പോൾ പരാതിയുമായി വന്നിരിക്കുകയാണ് . കൂദാശ ഗൂഗിൾ സെർച്ച് ചെയ്താൽ അതിന്റെ details കിട്ടുമെന്നിരിക്കെ ഇപ്പോൾ ഇവർ കൊടുത്തിരിക്കുന്നത് കള്ള കേസ് ആണ് അതിനു എതിരെ ഞാൻ കോടതിയെ സമീപിക്കും 

2017 കാലത്തെ ഇതുപോലുള്ള കേസുകൾ കുത്തിപ്പൊക്കി എന്നെ അപമാനിക്കാൻ പിന്നിൽ പ്രവർത്തിക്കുന്നവരെ എനിക്ക് അറിയാം... ഒരു കാര്യം ഞാൻ പറയാം ഇനി ആകാശം ഇടിഞ്ഞു വീണാലും എന്റെ "നിലപാടുകളിൽ "ഞാൻ ഉറച്ചു നില്കും.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

സിനിമാ നിര്‍മ്മാണം ലാഭകരമാണെന്ന് വിശ്വസിപ്പിച്ച് വാങ്ങിയ 3.14 കോടി രൂപ തിരികെ നല്‍കിയില്ലെന്ന പരാതിയിലാണ് ബാബുരാജിനും ഭാര്യയും നടിയുമായ വാണി വിശ്വനാഥിനുമെതിരെ കേസെടുത്തത്. 2017-ല്‍ കൂദാശ എന്ന സിനിമയുടെ നിര്‍മ്മാണത്തിനായി ഒറ്റപ്പാലത്തെ ബാങ്ക് അക്കൗണ്ടുവഴി വിവിധ ഘട്ടങ്ങളിലായി പണം നല്‍കി. തൃശൂരിലും കൊച്ചിയിലുംവെച്ചായിരുന്നു ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ നടന്നത്. സിനിമ പുറത്തിറങ്ങിയതിനുശേഷം മുതലും ലാഭവിഹിതവുമുള്‍പ്പെടെ  തിരികെ തരാമെന്ന് വിശ്വസിപ്പിച്ചാണ് ഇടപാട് നടത്തിയത് എന്നാണ് നിര്‍മ്മാതാവിന്റെ ആരോപണം. ഇരുവര്‍ക്കുമെതിരെ വഞ്ചനാക്കുറ്റമാണ് ചുമത്തിയിരിക്കുന്നതെന്നും അന്വേഷണം ആരംഭിച്ചെന്നും പൊലീസ് അറിയിച്ചു.

Contact the author

Web Desk

Recent Posts

Web Desk 11 months ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 11 months ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 11 months ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 11 months ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More